Image

അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത്‌ മിനിമം വേതനം മാസം 12,000 രൂപ ഉറപ്പാക്കും :പ്രത്യേക പ്രഖ്യാപനവുമായി രാഹുല്‍

Published on 25 March, 2019
അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത്‌ മിനിമം വേതനം മാസം 12,000 രൂപ ഉറപ്പാക്കും :പ്രത്യേക പ്രഖ്യാപനവുമായി രാഹുല്‍

അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത്‌ മിനിമം വേതനം ഉറപ്പാക്കുമെന്ന്‌ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.  

ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഈ പദ്ധതി ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക്‌ നീതി ലഭിക്കണമെന്ന മുദ്രാവാക്യമാണ്‌ ഞങ്ങള്‍ ഉയര്‍ത്തുന്നത്‌. കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഒരുമാസം 6000 രൂപ മുതല്‍ 12,000 രൂപ വരെ പ്രതിമാസ വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ അവസാന ഘട്ടം എന്നാണ്‌ ഇതിനെ രാഹുല്‍ വിശേഷിപ്പിച്ചത്‌.
പാവപ്പെട്ടവര്‍ക്ക്‌ 72,000 രൂപ വീതം വാര്‍ഷിക വരുമാനം ലഭ്യമാകുന്ന വിധത്തിലാണ്‌ പദ്ധതിയെന്ന്‌ എ ഐ സി സി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അഞ്ചു കോടി കുടുംബങ്ങള്‍ക്കും 25 കോടി വ്യക്തികള്‍ക്കും നേരിട്ട്‌ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന്‌ കണക്കുകള്‍ ഉദ്ധരിച്ച്‌ അദ്ദേഹം പറഞ്ഞു.

എന്നാല്‍ വയനാട്ടില്‍ മത്സരിക്കുന്നതുള്‍പ്പടെ മറ്റൊരു ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കിയില്ല. മിനിമം വേതനം എന്ന വിഷയത്തില്‍ മാത്രം ഊന്നിയാണ്‌ അദ്ദേഹം സംസാരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക