Image

വെള്ളാപ്പള്ളി -സുധീരന്‍ പോര്‌ മുറുകുന്നു

Published on 25 March, 2019
 വെള്ളാപ്പള്ളി -സുധീരന്‍ പോര്‌ മുറുകുന്നു


തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി തമ്മിലുള്ള വാക്‌പോര്‌ മുറുകുന്നു. എസ്‌എന്‍ഡിപി യോഗത്തിന്റെ അന്തകനാണ്‌ വെള്ളാപ്പളി. അദ്ദേഹം പിന്തുണച്ച സ്ഥാനാര്‍ത്ഥികളെല്ലാം ആലപ്പുഴയില്‍ തോറ്റിട്ടേയുള്ളൂവെന്ന്‌ സുധീരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഗുരു സന്ദേശങ്ങള്‍ക്ക്‌ നേരെ വിപരീതമായി മാത്രമാണ്‌ വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്‌. അദ്ദേഹം എസ്‌എന്‍ഡിപി യോഗത്തിന്റെ അന്തകനാണ്‌. വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറി പദം ദുരുപയോഗം ചെയ്യുകയാണെന്നും സുധീരന്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക