Image

ആദിവാസിവീട്ടമ്മയെ അടിച്ച്‌ കൊന്ന്‌ കുഴിച്ചുമൂടിയ ആള്‍ അറസ്റ്റില്‍

Published on 25 March, 2019
ആദിവാസിവീട്ടമ്മയെ അടിച്ച്‌ കൊന്ന്‌ കുഴിച്ചുമൂടിയ ആള്‍ അറസ്റ്റില്‍


മുതലമട: ആദിവാസി വീട്ടമ്മയെ കൊന്ന്‌ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചെമ്മണാമ്പതിയിലാണ്‌ സംഭവം നടന്നത്‌. 

കവിതയോടൊപ്പം പുളിയങ്കണ്ടിയിലെ തോട്ടത്തില്‍ ജോലി ചെയ്‌തിരുന്ന മണികണ്‌ഠ(34)നെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ മണികണ്‌ഠനെ അറസ്റ്റ്‌ ചെയ്‌തത്‌. ഈ മാസം 11 ാം തീയതി മുതല്‍ കവിതയെ കാണാനില്ലെന്ന്‌ കാണിച്ച്‌ മകന്‍ സുരേഷ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുരേഷ്‌, രാധിക, ബബിത, സുകു എന്നിവര്‍ കവിതയുടെ മക്കളാണ്‌.

സുരേഷ്‌ നല്‍കിയ പരാതി അനുസരിച്ച്‌ അന്വേഷണമാരംഭിച്ച പോലീസ്‌ മണികണ്‌ഠനെ സംശയിച്ചിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ തോടോരത്ത്‌ നിന്ന്‌ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. 

മാര്‍ച്ച്‌ മൂന്നിന്‌ കവിതയും മണികണ്‌ഠനും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ്‌ കൊലപാതകം നടന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. മണികണ്‌ഠന്‍ കവിതയെ തലക്കടിച്ചാണ്‌ കൊലപ്പെടുത്തിയത്‌.

ആദ്യത്തെ അടി കിട്ടിയ ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച കവിതയെ മണികണ്‌ഠന്‍ വീണ്ടും അടിച്ചു താഴെ വീഴ്‌ത്തി. വൈകിട്ട്‌ തിരികെയെത്തിയ മണികണ്‌ഠന്‍ മയങ്ങി കിടന്ന കവിതയെ സമീപത്തുള്ള തോട്ടില്‍ കിടത്തി. 
ബോധം വന്ന്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച കവിതയെ ഇയാള്‍ കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട്‌ തലക്കടിച്ച്‌ കൊന്നു. തുടര്‍ന്ന്‌ തോടിനടുത്ത്‌ തന്നെ ഇയാള്‍ കവിതയുടെ ശരീരം മറവ്‌ ചെയ്‌തെന്ന്‌ പോലീസ്‌ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക