Image

മമ്മൂട്ടിയുടെ ഫോട്ടോ കാണുമ്പോഴാണ് പൃഥ്വിരാജിന്റെ ഫോട്ടോ കിണറ്റിലിടാന്‍ തോന്നുന്നത്; ട്രോളിന് പൃഥ്വിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍

Published on 24 March, 2019
മമ്മൂട്ടിയുടെ ഫോട്ടോ കാണുമ്പോഴാണ് പൃഥ്വിരാജിന്റെ ഫോട്ടോ കിണറ്റിലിടാന്‍ തോന്നുന്നത്; ട്രോളിന് പൃഥ്വിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍


സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

പൃഥ്വിരാജ് ട്വിറ്ററില്‍ എഴുതിയ വാക്കാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ് തന്റെ പുതിയ ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതിന് ആരാധകന്‍ ഇട്ട കമന്റാണ് പുതിയ പോസ്റ്റായി പൃഥ്വി വീണ്ടും പങ്കുവച്ചത്. 'രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്.' മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ച് ആരാധകന്‍ കുറിച്ചു. സംഭവം ഇഷ്ടപ്പെട്ട പൃഥ്വി ആ കമെന്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് 'സത്യം' എന്ന് കുറിച്ചു. പൃഥ്വിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക