Image

കുഞ്ചന്‍ നമ്പ്യാരുടെ കഥയുമായി ഹരിഹരന്‍

കല Published on 24 March, 2019
കുഞ്ചന്‍ നമ്പ്യാരുടെ കഥയുമായി ഹരിഹരന്‍

വെള്ളിത്തിരയിലേക്ക് വീണ്ടുമൊരു പീരിഡ് സിനിമ എത്തിക്കാനാണ് ഹരിഹരന്‍ ഒരുങ്ങുന്നത്. ഒരു വടക്കന്‍ വീരഗാഥ എന്ന എക്കാലത്തെയും വലിയ ക്ലാസിക്ക് ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച ഹരിഹരന്‍ ഇക്കുറി സിനിമക്കായി തിരിഞ്ഞെടുത്തത് ആക്ഷന്‍റെ പശ്ചാത്തലമുള്ള വാളെടുത്ത് എതിരാളികളെ തകര്‍ത്ത യോദ്ധാവിന്‍റെ കഥയല്ല. മറിച്ച് ആക്ഷേപഹാസ്യത്തിലൂടെ ഒരു ജനതയുടെയും നാടിന്‍റെയും ആവേശവും അറിവുമായി മാറിയ കുഞ്ചന്‍നമ്പ്യാരുടെ കഥയാണ്. 
തിരക്കഥ രചിക്കുന്നത് മുന്‍ ഐ.എ.എസ് ഓഫീസറായ കെ.ജയകുമാറാണ്. എം.ടിയുമായുള്ള ഒരു ചര്‍ച്ചയിലാണ് കുഞ്ചന്‍ നമ്പ്യാരുടെ കഥ സിനിമയാക്കുന്ന കാര്യം ഹരിഹരന്‍റെ മനസില്‍ തെളിയുന്നത്. എം.ടി തന്നെയാണ് ജയകുമാറിനെ തിരക്കഥാകൃത്തായി നിശ്ചയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി തിരക്കഥയുടെ രചനയിലായിരുന്നു ജയകുമാറും ഹരിഹരനും. ഗോകുലം ഗോപാലന്‍ നിര്‍മ്മാതാവി വരുകയും ചെയ്തു. ഇനി കുഞ്ചന്‍ നമ്പ്യാരെ അഭ്രപാളിയില്‍ അവതരിപ്പിക്കുമ്പോള്‍ ആരാണ് ആ കഥാപാത്രം ചെയ്യുക എന്നത് മാത്രം സസ്പെന്‍സായി നില്‍ക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക