Image

യുവജന ശാക്തീകരണം ' അലാബേര്‍' ഓഗസ്റ്റ് 31 ന് ബെര്‍മിംഗ്ഹാമില്‍

Published on 23 March, 2019
യുവജന ശാക്തീകരണം ' അലാബേര്‍' ഓഗസ്റ്റ് 31 ന് ബെര്‍മിംഗ്ഹാമില്‍
 
ബെര്‍മിംഗ്ഹാം : സെഹിയോന്‍ മിനിസ്ട്രീസ് യുവതീയുവാക്കള്‍ക്കായി ഒരുക്കുന്ന നവസുവിശേഷവത്കരണത്തിനായുള്ള യുവജന ശാക്തീകരണം ' അലാബേര്‍' സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു.

സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാല്‍ നയിക്കപ്പെടുന്ന 'അലാബേര്‍' ഓഗസ്റ്റ് 31 ന് (ശനി) ബെര്‍മിംഗ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് അരങ്ങേറുക . 

യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോല്‍പ്പിക്കാന്‍ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു ംംം.ലെവശീിൗസ.ീൃഴ/ൃലഴശേെലൃ എന്ന വെബ്‌സൈറ്റില്‍ നേരിട്ട് റെജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ വിറ്റ്‌നസെസ് ബാന്‍ഡ് , പ്രത്യേക വര്‍ക് ഷോപ്പുകള്‍ , അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തില്‍ ക്ഷണിച്ചു.


വിവരങ്ങള്‍ക്ക്?: ടെന്നി +44 7740 818172.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക