Image

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും, സ്ഥാനാര്‍ത്ഥിത്വം ഉച്ചക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും; മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 23 March, 2019
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും, സ്ഥാനാര്‍ത്ഥിത്വം ഉച്ചക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥിത്വം ഉച്ചക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുലിന് വേണ്ടി ടി സിദ്ധിഖ് പിന്മാറിയെന്നും വയനാട്ടില്‍ രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്ന് സിദ്ധിഖ് അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക