Image

ബംഗാളില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നു ചേക്കേറിയ അഞ്ചുപേര്‍ ഇടംനേടി

Published on 22 March, 2019
ബംഗാളില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നു ചേക്കേറിയ അഞ്ചുപേര്‍ ഇടംനേടി

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രഖ്യാപിച്ച ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നു കൂറി മാറി വന്ന അഞ്ചുപേര്‍ ഇടംനേടി. സിപിഎമ്മിന്റെ മുന്‍ എംഎല്‍എ ഖഗന്‍ മുര്‍മു മാല്‍ഡ നോര്‍ത്തില്‍നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കും. ഇരുപത്തിയെട്ടു സ്ഥാനാര്‍ഥികളെയാണ് ബംഗാളില്‍ ആദ്യ പട്ടികയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 25 പേരും പുതുമുഖങ്ങളാണ്.

ബംഗാളില്‍നിന്നു ബിജെപിക്കു നിലവില്‍ രണ്ട് എംപിമാരാണ് ഉള്ളത്. ഇക്കുറി 23 പേരെയെങ്കിലും ജയിപ്പിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തൃണമൂലില്‍നിന്ന് കൂറുമാറിയെത്തിയ നാലുപേരും സിപിഎമ്മിന്റെ മുന്‍ എംഎല്‍എയായ ഖഗന്‍ മുര്‍മുവും ബിജെപിയുടെ ആദ്യ പട്ടികയില്‍ ഇടം പിടിച്ചു.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ അസന്‍സോളില്‍നിന്നു വീണ്ടും ജനവിധി തേടും. തൃണമൂലിന്റെ താര സ്ഥാനാര്‍ഥി മുണ്‍മൂണ്‍ സെന്നിനെയാണ് സുപ്രിയോ നേരിടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മെദിനിപ്പൂരില്‍ തൃണമൂല്‍ നേതാവ് മനസ് ബുനിയയെ നേരിടും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനും ബിജെപി വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ് കൊല്‍ക്കത്ത സൗത്തില്‍ മത്സരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക