Image

ഗൗതം ഗംഭീര്‍ ബിജെപിയില്‍; അരുണ്‍ ജയ്‌റ്റലി അംഗത്വം നല്‍കി സ്വീകരിച്ചു

Published on 22 March, 2019
ഗൗതം ഗംഭീര്‍ ബിജെപിയില്‍; അരുണ്‍ ജയ്‌റ്റലി അംഗത്വം നല്‍കി സ്വീകരിച്ചു
ന്യൂഡല്‍ഹി: ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗംഭീറിന്റെ അംഗത്വം കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റലി സ്വീകരിച്ചു.

ഗംഭീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. സിറ്റിങ്‌ എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന്‌ പാര്‍ട്ടി വൃത്തങ്ങളാണ്‌ അറിയിച്ചിരുന്നത്‌.

ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ കൃത്യമായ നിലപാടുകളുമായി ഗംഭീര്‍ രംഗത്തുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക