Image

ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതുപോലെയെന്ന്‌ പി പി മുകുന്ദന്‍

Published on 21 March, 2019
ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതുപോലെയെന്ന്‌ പി പി മുകുന്ദന്‍


ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതു പോലെയാണെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ പി.പി. മുകുന്ദന്‍.

പറഞ്ഞത്‌ മാറ്റിയും മറിച്ചും പറഞ്ഞ്‌ അദ്ദേഹം പ്രവര്‍ത്തകരെ വിഷമത്തിലാക്കുകയാണെന്നും മുകുന്ദന്‍ കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ്‌ പ്രചാരണം സജീവമാക്കിയിട്ടും ബി.ജെ.പിക്ക്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത്‌ നേതൃത്വത്തിന്‍റെ അപചയമാണ്‌.

ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായി. നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല.

താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന്‌ ഒരു പ്രസ്ഥാനത്തിന്‍റെ അധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്‌. ടോം വടക്കെന്‍റ വരവ്‌ ഘോഷമാക്കേണ്ടതില്ല. മുകുന്ദന്‍പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക