Image

കെട്ടിടം തകര്‍ന്ന്‌ വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി

Published on 21 March, 2019
കെട്ടിടം തകര്‍ന്ന്‌ വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി


ബാംഗ്ലൂര്‍: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്‌ വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി. ബംഗളൂരുവില്‍ നിന്ന്‌ 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡില്‍ ബുധനാഴ്‌ചയാണ്‌ സംഭവം നടന്നത്‌. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 60 ഓളം പേരെ പുറത്തെത്തിച്ചു.

അഗ്‌നിശമനാ സേനയുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടന്നത്‌. കുമാരേശ്വറില്‍ വര്‍ഷത്തോളമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ്‌ തകര്‍ന്നത്‌. അപകട സമയത്ത്‌ കെട്ടിടത്തിന്‌ സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക