ഈ യാത്ര ഇവിടെ തുടങ്ങുന്നു.
ഈ യാത്ര ഇവിടെ ഒടുങ്ങുന്നു.
കരയുന്നു ചിരിക്കുന്നു പരസ്പരം
കലഹത്തില്‍ ഏര്‍പ്പെടുന്നു.
സ്നേഹിക്കുന്നു നോവിക്കുന്നു
സൗഹൃദം പകുത്തെടുക്കുന്നു.
സ്വന്തമാക്കുവാനൊന്നുമില്ല
കരസ്ഥമാക്കുവാനും ഒന്നുമില്ല.
നേടിയതൊക്കയും ഇവിടെ ഉപേക്ഷിച്ചു.
ശൂന്യമാം കരങ്ങളോടെ
യാത്രയാകുന്നു.
അത്രമേല്‍ സ്നേഹിച്ചതൊക്കെയും എല്ലാം.
ഇവിടെ ഉപേക്ഷിച്ചു പോകുമല്ലോ.
നാം ഇവിടെ ഉപേക്ഷിച്ചു പോകുമല്ലോ.
ജീവിതം ഒരു യാത്ര ഒരു നീണ്ട യാത്ര.