Image

ബിഹാര്‍ തിരിച്ചുപിടിക്കാനൊരുങ്ങി മഹാസഖ്യം; 19 സീറ്റില്‍ ആര്‍ജെഡി, 9 ഇടത്ത് കോണ്‍ഗ്രസ്

Published on 20 March, 2019
ബിഹാര്‍ തിരിച്ചുപിടിക്കാനൊരുങ്ങി മഹാസഖ്യം; 19 സീറ്റില്‍ ആര്‍ജെഡി, 9 ഇടത്ത് കോണ്‍ഗ്രസ്

പാട്ന: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവില്‍ ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. ബീഹാറിലെ 40 സീറ്റുകളിലും സീറ്റ് വിഭജനം പൂര്‍ത്തിയായതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ബുധനാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കോണ്‍ഗ്രസ് 9 സീറ്റുകളിലും ആര്‍ജെഡി 19 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്. മഹാസഖ്യത്തിലെ ചെറുകക്ഷികള്‍ക്കായി ബാക്കിയുള്ള സീറ്റുകള്‍ വീതിച്ച്‌ നല്‍കും. ഏപ്രില്‍ 11നാണ് ബീഹാറില്‍ വോട്ടെടുപ്പ് തുടങ്ങുന്നത്. 7 ഘട്ടമായാണ് പോളിംഗ്.

ബെഗുസരായ് മണ്ഡലത്തില്‍ നിന്നും സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യ കുമാര്‍ ജനവിധി തേടുമെന്നാണ് സൂചന. ഇവിടെ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം കനയ്യകുമാറിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

ബീഹാറില്‍ 11 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് കടുംപിടുത്തം തുടര്‍ന്നതോടെയാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയത്. എട്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ആര്‍ജെഡി. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിക്ക് 4 സീറ്റുകള്‍ ലഭിച്ചേക്കും. ജിതന്‍ റാം മാഞ്ചിക്ക് രണ്ടും, എല്‍ജെഡിക്കും വിഐപി പാര്‍ട്ടിക്കും രണ്ടും വീതം സീറ്റുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക