Image

പാര്‍ട്ടികാണിക്കുന്ന സ്‌നേഹത്തില്‍ സന്തോഷമുണ്ട്‌, പ്രചാരണത്തില്‍ സജീവമാകും; കെ.വി തോമസ്‌

Published on 19 March, 2019
പാര്‍ട്ടികാണിക്കുന്ന സ്‌നേഹത്തില്‍ സന്തോഷമുണ്ട്‌, പ്രചാരണത്തില്‍ സജീവമാകും; കെ.വി തോമസ്‌

എറണാകുളം എം.പി കെ.വി തോമസ്‌ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. സ്ഥാനമാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ സജീവമായുണ്ടാകുമെന്നും കെ.വി തോമസ്‌ പറഞ്ഞു.

എറണാകുളത്ത്‌ ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയതിന്‌ പിന്നാലെയാണ്‌ കെ.വി തോമസ്‌ പൊട്ടിത്തെറിച്ച്‌ മാധ്യമങ്ങള്‍ക്ക്‌ മുന്‍പിലെത്തിയത്‌. എന്തുകൊണ്ട്‌ ഒഴിവാക്കിയെന്ന്‌ അറിയില്ല.താന്‍ എന്ത്‌ തെറ്റ്‌ ചെയ്‌തെന്ന്‌ അദ്ദേഹം ചോദിച്ചു.

സ്ഥാനാര്‍ഥിയാക്കാതിരുന്നതില്‍ അല്ല, ഒഴിവാക്കിയ കാര്യം അറിയിക്കാതിരുന്നതിലായിരുന്നു ദുഖമെന്ന്‌ പിന്നീട്‌ അദ്ദേഹം വിശദീകരിച്ചു.'എന്നോട്‌ കോണ്‍ഗ്രസ്‌ കുടുംബം കാണിക്കുന്ന സ്‌നേഹത്തില്‍ നൂറ്‌ ശതമാനം സന്തോഷവാനാണ്‌.

ഈ തിരക്കിനിടയിലും അര മണിക്കൂര്‍ എന്നോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നോട്‌ ഒരു വാക്ക്‌ പറയാതിരുന്നതിലാണ്‌ വിഷമമുണ്ടായത്‌. സീറ്റ്‌ കിട്ടാത്തതില്‍ അല്ല' എന്നും കെ.വി തോമസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക