Image

രണ്ടാമൂഴം (വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)

Published on 18 March, 2019
രണ്ടാമൂഴം (വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)
വൃക്കരോഗം ലോകവ്യാപകമായി കൂടി വരുന്ന ഒരു കാലയളവാണിത്. ശരീരത്തിലെ പരമപ്രധാനമായ ഒരു അവയവം-ശരീരത്തിന്റെ ശുദ്ധീകരണ കര്‍മ്മം നടത്തേണ്ട അവയവം ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനരഹിതയായി തീരുന്ന അവസ്ഥ! ഒരു മനുഷ്യനെ അപേക്ഷിച്ചു തന്റെ ശരീരത്തിന്റെ താളം (ഹോമിയോസ്റ്റാസിസ്) തെറ്റിക്കുന്നതായ അവസ്ഥ! ആ മനുഷ്യനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ മാനസികമായും, സാമ്പത്തികമായും താളം തെറ്റുന്ന അവസ്ഥ!
   
ഈ രോഗത്തിനടിമയായ ഒരു രോഗിയെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പല പ്രതിവിധികളുണ്ടെന്നുള്ളതാണു ഇന്നിന്റെ ഒരു പ്രത്യേകത. വൃക്ക പ്രവര്‍ത്തനരഹിതമായാല്‍ അതിനെ ഈ.എസ്.ആര്‍.ഡീ. (end stage renal disease) എന്നറിയപ്പെടുന്നു. ഈ സാഹചര്യത്തിലാണു ഡയാലിസിസിനോ, വൃക്ക മാറ്റി വയ്ക്കലിനോ ഒരു രോഗി പരിഗണിക്കപ്പെടുന്നത്.
   
ഈ രോഗത്തെപ്പറ്റിയും അതിനുള്ള പ്രതിവിധിയെപ്പറ്റിയും സമഗ്രമായി എഴുതിയ, ഈ രോഗത്തിന്റെ കിനാവള്ളിപ്പിടുത്തത്തില്‍ അകപ്പെട്ട് അതില്‍ നിന്നും കാല്‍ നൂറ്റാണ്ടിനു മുമ്പ് വിടുതല്‍ നേടിയ ഒരു കാര്‍ഡിയോളജിസ്റ്റു കൂടിയായ ഡോ. എം. പി. രവീന്ദ്രനാഥന്റെ അനുഭവസാക്ഷ്യമാണു രണ്ടാമൂഴം- ഒരു സഹോദരിയുടെ സ്‌നേഹവായ്പ് എന്ന പുസ്തകത്തിന്റെ ഇതിവൃത്തം. ഈ പുസ്തം, ‘സെക്കന്‍ ചാന്‍സ്- ഏ സിസ്റ്റേഴ്‌സ് ആക്ട് ഓഫ് ലൗ’ എന്ന തലക്കെട്ടില്‍ ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ഇത് എഴുതുന്നതിനു മുമ്പ് സ്റ്റോറീസ് ഫ്രം മൈ ഹാര്‍ട്ട് എന്ന് മറ്റൊരു പുസ്തകം കൂടെ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹെര്‍നാന്റോ ടൈംസ്, റ്റാമ്പാ  ടൈംസ്, മെഡിക്കല്‍ ഇക്കണോമിക്‌സ് കോര്‍ട്‌ലാന്റ് ഫോറം, ജേര്‍ണല്‍ ഓഫ് ഫ്‌ളോറിഡാ മെഡിക്കല്‍ അസോസിയേഷന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ എന്നീ മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം സുപരിചിതനാണ്.
   
വൃക്കരോഗം വന്നു ഇവിടെ എല്ലാം അവസാനിച്ചു എന്നു വിചാരിക്കാത, അടുത്ത നടപടി എന്ത് എന്നുള്ള തീരുമാനം എടുക്കയും, ഒരു വൃക്ക മാറ്റിവയ്ക്കല്‍ പ്രക്രിയയ്ക്കു വിധേയനായി കഴിഞ്ഞു രണ്ടു വ്യാഴവട്ടക്കാലം തന്റെ കര്‍മ്മ മണ്ഡലത്തില്‍ പണ്ടത്തേപ്പോലെ പ്രവര്‍ത്തന നിരതനാവുകയും, ഹൃദ്രോഗികളായ അനേകര്‍ക്കു ആശ്വാസമായി തുടര്‍ന്നു സാധാരണ ജീവിതം തുര്‍ന്നു കൊണ്ടു പോവുകയും ചെയ്തത് ഇതുപോലെയുള്ള സാഹചര്യത്തില്‍ കൂടെ കടന്നു പോവുന്നവര്‍ക്കു വളരെയധികം പ്രചോദനവും പ്രത്യാശയും നല്‍കുന്നവയാണ്.
   
ജീവിതത്തിന്റെ നാല്ക്കവലയില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ ഏതൊരു ധൈര്യശാലിയും ഇങ്ങനെയുള്ള ഒരു രോഗാവസ്ഥയില്‍ ഒന്നു പകച്ചുനിന്നു പോവും. ഇനിയുമെന്ത്, എങ്ങനെ എന്ന ചോദ്യചിഹ്നവുമായി. വീടിന്റെ നാഥന്‍, ഒരു ഭര്‍ത്താവ്, ഒരു പിതാവ്, ഒരു സഹോദരന്‍, അതിലുപരി ആരോഗ്യപരിപാലന രംഗത്തെ ഒരു നിറസാന്നിദ്ധ്യം- ഇവിടെയെല്ലാം ധാരാളം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പകച്ചു നില്‍ക്കുന്നതായ അവസ്ഥ; അതും ജീവിതത്തിന്റെ മദ്ധ്യാഹ്നത്തില്‍ നില്‍ക്കുമ്പോള്‍! പണ്ട് ജോണ്‍ മില്‍ട്ടണ്‍ പറഞ്ഞിട്ടുണ്ട് “മനോധൈര്യം നഷ്ടപ്പെട്ടവന്‍ എല്ലാം നഷ്ടപ്പെട്ടവന്‍” എന്ന്. ഇവിടെയെല്ലാം പതറാതെ ധൈര്യസമേതം മുമ്പോട്ടു പോവാന്‍ പ്രേരണ നല്‍കിയതു തന്റെ ആത്മവിശ്വാസത്തിലുപരി അടിയുറച്ച ഈശ്വരവിശ്വാസവും, മോഡേണ്‍ മെഡിക്കല്‍ സയന്‍സിലുള്ള തന്റെ പാറ പോലുറച്ച വിശ്വാസവും, ഒരു ഡോക്ടര്‍ കൂടിയായ സഹധര്‍മ്മിണിയുടെ അകമഴിഞ്ഞ പ്രോത്സാഹനവും, പരിലാളനയും, പ്രൊഫഷണലായ കുറെ നല്ല സ്‌നേഹിതന്മാരുടെയും, കൂടപ്പിറപ്പുകളുടെയും സ്‌നേഹമസൃണമായ പിന്തുണയുമാണ് എന്നു ഈ പുസ്തകം വായിക്കുന്ന ഒരുവനു മനസ്സിലാകും. അതിലുമുപരി തന്റെ സ്വന്തം സഹോദരനു മുമ്പില്‍ ഇനിയും മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല എന്നു ബോധ്യമായി, ത്യാഗസമ്പൂര്‍ണ്ണമായ തുറന്ന മനസ്സോടെ തന്റെ ശരീരത്തിലെ മര്‍മ്മപ്രധാനമായ ഒരു അവയവം പകര്‍ന്നു നല്‍കാന്‍ സഹോദരി കാണിച്ച ഒരു അര്‍പ്പണ മനോഭാവവുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തമാണെങ്കില്‍ തന്നെയും ഭയം മൂലം പലരും ഒന്നറയ്ക്കും സങ്കീര്‍ണ്ണമായ ഒരു ത്യാഗത്തിനു മുതിരാന്‍. ഇവിടെയാണു രക്തബന്ധത്തിന്റെ മൂല്യം നാം മനസ്സിലാക്കുന്നത്.
   
വൃക്ക തകരാറിലായാല്‍- അതായതു ESRD എന്നു വൈദ്യലോകം വിധിയെഴുതിയാല്‍ പിന്നീടുള്ളതു ഡയാലിസിസ്, അല്ലെങ്കില്‍ കിഡ്‌നി ഇന്‍പ്ലാന്റേഷനാണ് എന്നു മുമ്പു സൂചിപ്പിച്ചല്ലോ? വളരെയധികം പണച്ചിലവുള്ള ഒരു ശസ്ത്രക്രിയ!
   
ഡയാലിസിസിനു ആഴ്ചയില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ഡയാലിസിസ് സെന്ററില്‍ പോയി മെഷീനിന്റെ സഹായത്തോടെ രക്തശുദ്ധീകരണ പ്രക്രിയ നടത്തി ജീവിതം ഒരു വക മുമ്പോട്ടു കൊണ്ടുപോവാം. അതിനു മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയം ഈ മെഷീനടിപ്പെടേണ്ടതായിട്ടുണ്ടെന്നു കേള്‍ക്കുന്നു. അങ്ങനെ ചെയ്താല്‍ ഒരു അമ്പതു അറുപതു ശതമാനം വരെ ശരീരത്തിലെ മാലിന്യം നീക്കം ചെയ്യാം. ഈ മെഷീന്‍ സാമ്പത്തികശേഷിയുള്ളവര്‍ക്ക് തങ്ങളുടെ ഭവനങ്ങളില്‍ വാടകയ്‌ക്കെടുത്തു സൗകര്യപ്രദമായി തങ്ങളുടെ സ്വകാര്യതയില്‍ ഉപയോഗിക്കാമെന്നും കേള്‍ക്കുന്നു. ഒരു വൃക്ക ലഭ്യമാവുന്നതുവരെ ഡയാലിസിസ് ഒരു പരിധിയില്‍ വലിയ പരിഹാര മാര്‍ഗ്ഗവുമാണ്. എന്നാല്‍ വൃക്കമാറ്റി വച്ചു വിജയകരമായാല്‍ സാധാരണ രീതിയില്‍ തന്നെ ജീവിതം മുമ്പോട്ടു കൊണ്ടുപോവാമെന്നും ആശാവഹമായ വസ്തുതയാണ്.
   
വൃക്ക സ്വീകരിക്കുമ്പോള്‍ പലവിധ അനിശ്ചിതാവസ്ഥകളും, ബുദ്ധിമുട്ടുകളും നേരിടേണ്ടതായിട്ടുണ്ട്. വേറൊരാളുടെ അവയവം മറ്റൊരാളില്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ നേരിടുന്ന തിരസ്ക്കരണം (rejection) എന്ന ആ വലിയ കടമ്പ മറികടക്കാന്‍-തിരസ്ക്കരണത്തെ അതിജീവിയ്ക്കാന്‍ ജീവിതകാലം മുഴുവന്‍ ആന്റൈ റിജക്ഷന്‍ മരുന്ന് എടുക്കേണ്ടതായിട്ടുണ്ട്. തന്നെയുമല്ല, സര്‍ജറിയ്ക്കു മുമ്പ് അനുയോജ്യമായ ഒരു കിഡ്‌നിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്, കിഡ്‌നി ഹാര്‍വെസ്റ്റു ചെയ്യുന്നതിനു മുമ്പ് ദാതാവിന്റെയും സ്വീകരിക്കുന്ന ആളിന്റെയും റ്റിഷ്യു പൊരുത്തപ്പെടല്‍, ഭാരിച്ച ചിലവ്, അനിശ്ചിതത്വം, ഉത്കണ്ഠ, ഇന്‍ഷുറന്‍സു കമ്പനിയുമായുള്ള മല്‍പ്പിടുത്തം, സര്‍ജറിയ്ക്കു ശേഷമുള്ള ശാരീരികപരിപാലനം, ഇങ്ങനെ പോവുന്നു ആ കടമ്പകള്‍....
   
ഒരു വൃക്ക മാറ്റിവയ്ക്കല്‍ പോലെ തന്നെ വൃക്ക ദാതാവിനും തത്തുല്യമായ കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ട്. ഒരു കാലത്തു ഒന്നോ രണ്ടോ വാരിയെല്ലുകള്‍ വരെ വേര്‍പെടുത്തി മാറ്റിയിട്ടു വേണമായിരുന്നു ഒരു കിഡ്‌നി ഹാര്‍വെസ്റ്റു ചെയ്‌തെടുക്കാന്‍ എന്നും കേട്ടിട്ടുണ്ട്. എന്നാല്‍ ഈ സഹനങ്ങളില്‍ നിന്നു ലഭ്യമാവുന്ന പ്രതിഫലമോ ഒരു ജീവന്‍ കൂടെ രക്ഷിച്ചു എന്നുള്ള ആ വലിയ ആത്മനിര്‍വൃതിയാണ്.
   
ഒരു വൃക്കരോഗി പാലിക്കേണ്ട മുന്‍കരുതലുകളും പിന്‍കരുതലുകളും ഇത്ര സമഗ്രമായി എഴുതിയ വേറൊരു പുസ്തകമുണ്ടോ എന്നു സംശയമാണ്. ഡോ. രവീന്ദ്രനാഥിന്റെ മറ്റൊരു കൃതിയാണ് ‘പ്രിസ്‌ക്രൈബിംഗ് ഹോപ്’ എന്നത്. ഒരര്‍ത്ഥത്തില്‍ സെക്കന്‍ ചാന്‍സ് എന്ന പുസ്തകമാണ് ഒരുപക്ഷേ പ്രിസ്‌ക്രൈബിംഗ് ഹോപ്പ് എന്നു ഇത്തരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. ഒരു കിഡ്‌നി പേഷ്യന്റു അറിയേണ്ട വിവരങ്ങള്‍ വളരെ ലാഘവത്തോടെ പ്രതിപാദിച്ചിരിക്കുന്ന ഈ ബുക്ക് ഒരു കേസ് സ്റ്റഡി കൂടിയാണ്. ഇവിടെ ഈ കേസ് സ്റ്റഡിയിലെ പേഷ്യന്റ് ഹൃദ്രോഗവിദഗ്ധരുടെ കൂട്ടത്തിലെ ഒരു ‘ഒപ്പീനിയന്‍ ലീഡര്‍’ കൂടെ ആണെന്നുള്ളതാണു ഏറെ വിശേഷം. ഈ സഹനപര്‍വ്വത്തില്‍ ഇതിനുള്ള പ്രതിവിധിയിലൂടെ കടന്നുപോയതിലുപരി സ്വയം അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകളും പച്ചച്ച യാഥാര്‍ത്ഥ്യങ്ങളും ഒരു രോഗിയുടെ, ഒരു ഭിഷഗ്വരന്റെ കണ്ണിലൂടെ, ഒരു വള്ളിയും, പുള്ളിയും ചോര്‍ന്നു പോവാതെ, ഒരു രോഗിക്കു കൃത്യമായി ഗ്രഹിക്കാന്‍ സംഗതമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതും അടിവരയിട്ടു പറയേണ്ടവയാണ്.
   
വൃക്ക സ്തംഭനം എന്തുകൊണ്ടുണ്ടാവുന്നു എന്നതിനു പല കാരണങ്ങളാണ്. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കഏഅ-നെഫ്രോപ്പതി, ആസ്പിരിന്റെയും മറ്റു ഡ്രഗ്‌സിന്റെയും, പ്രത്യേകിച്ച് ചില ആന്റൈബയോട്ടിക്‌സിന്റെ ദൂഷ്യപാര്‍ശ്വഫലങ്ങള്‍, ബൈലാറ്ററല്‍ സ്റ്റോണ്‍സ്, പോളിയൂറിയ, ഹീമാറ്റൂറിയ, രോഗത്തെപ്പറ്റിയുള്ള അറിവില്ലായ്മ, ഇനിയും വൈദ്യശാസ്ത്രത്തിനു മറഞ്ഞു കിടക്കുന്ന നിഗൂഡങ്ങളായ (ഇഡിയോപതിക്) മറ്റു പല പല കാരണങ്ങളും കണ്ടേക്കാം...?
   
എല്ലാവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയവദാനത്തെപ്പറ്റി വളരെയധികം വാചാലരാവാറുണ്ടെങ്കില്‍ തന്നെയും, മരണശേഷമെങ്കിലും അവയവദാനം എന്ന ആ മഹല്‍കര്‍മ്മത്തിനു ഇനിയും അധികമാരും തുനിഞ്ഞു മുമ്പോട്ടു വന്നിട്ടില്ല എന്നുള്ളത് ഒരു നഗ്നസത്യവും, അതോടൊപ്പം ഒരു ദുഃഖസത്യവുമാണ്. ഈ സാഹചര്യത്തിലാണ് രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ എന്ന ക്രിസ്തു സന്ദേശം ഉള്‍ക്കൊണ്ട്, ആ മനുഷ്യസ്‌നേഹിയുടെ പാത പിന്തുടര്‍ന്ന, പ്രസംഗമല്ല പ്രവൃത്തിയാണു ആവശ്യം എന്നു കാണിച്ചു കൊടുത്ത, അഖിലേന്ത്യാ കിഡ്‌നി ഫെഡറേഷന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായ ഫാദര്‍ ഡേവീസ് ചിറമേലും, വ്യവസായ പ്രമുഖന്‍ ജോസഫ് ചിറ്റിലപ്പള്ളിയും മുമ്പോട്ടു വന്നത്. അതുമൂലം കേരളത്തിലെന്നല്ല, ഇന്ത്യയിലുടനീളം അവയവദാനത്തിന്റെ ഒരു അവബോധം മുഖ്യധാരയില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്.
   
വൃക്കരോഗം വളരെയധികം വ്യാപകമായി കാണപ്പെടുന്ന കേരളത്തില്‍ - ഇന്ത്യയില്‍ ഈ പുസ്തകം ആരെങ്കിലും തദ്ദേശീയ ഭാഷകളില്‍ പരിഭാഷപ്പെടുത്തുന്നതു പ്രയോജനമായിരിക്കും. വൃക്കരോഗികള്‍ക്കും, അവരുടെ വേണ്ടപ്പെട്ടവര്‍ക്കും ഈ പുസ്തകം ഒരു ‘മസ്റ്റ് റീഡ്’ ആയിരിക്കട്ടെ! ഇതു മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും, ലൈബ്രറി- പ്രത്യേകിച്ചു മെഡിക്കല്‍ ലൈബ്രറികളിലും ഒരുമെഡിക്കല്‍ റെഫറന്‍സു പോലെ സൂക്ഷിക്കുന്നതും നന്നായിരിക്കും. ഡോക്ടര്‍ ഇപ്പോള്‍ ഹൃദ്രോഗസംബന്ധമായ ഫ്രീ കണ്‍സല്‍റ്റിലും സജീവമാണ്. ഫ്‌ളോറിഡയിലെ ബ്രൂക്ക്‌സ് വില്‍ സിറ്റിയില്‍ താമസം.
   
ആതുര സേവന മേഖലയില്‍ മാതാപിതാക്കളുടെ പാത പിന്തുടരുന്ന രണ്ടു മക്കളും മെഡിക്കല്‍ ഡോക്‌ടേഴ്‌സ് ആണ്.

    ഈ പുസ്തകം ‘ആമസോണ്‍ ഡോട് കോമി’ല്‍ കൂടി ലഭ്യമാണ്.
    ഡോക്ടറുടെ ഈമെയില്‍ അഡ്രസ്സ് : റൃാുൃിമവേമി@ഴാമശഹ.രീാ
    സെല്‍ഫോണ്‍ നമ്പര്‍ : 3525840441

**********

രണ്ടാമൂഴം (വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)
Join WhatsApp News
Sudhir Panikkaveetil 2019-03-18 16:32:10
ശ്രീ വർഗീസ് എബ്രഹാമിന്റെ ഈ പുസ്തകാഭിപ്രായം 
വളരേ പ്രാധാന്യമർഹിക്കുന്നു.  വൃക്കകളുടെ 
പ്രവർത്തനം നിലക്കലും പിന്നീടുള്ള പ്രശ്നങ്ങളും 
സാധാരണ ജനങ്ങളെ വളരെ ഭയപ്പെടുത്തുന്നുണ്ട്.
ആ വിഷയത്തെക്കുറിച്ച് ഡോക്ടർ രവി നാഥൻ 
എഴുതിയ പുസ്തകത്തെ ശ്രീ എബ്രാഹം വായനക്കാർക്ക് 
പരിചയപ്പെടുത്തുന്നതിലൂടെ അതിന്റെ 
പ്രചാരം വാരിധിക്കുകയും അത് വളരെപ്പേർക്ക് 
ഉപകാരപ്രദമാകുകയും ചെയ്യും.  അദ്ദേഹം 
അഭിപ്രായപ്പെട്ടതുപോലെ ഈ പുസ്തകം 
മറ്റു ഭാഷകളിൽ പരിഭാഷ ചെയ്യപ്പെടട്ടെ. ജീവൻ 
അമൂല്യമാണ് അത് കാത്തുരക്ഷിക്കാൻ 
ഒരു ഭിഷഗ്വരൻ അദ്ദേഹം കടന്നുപോന്ന 
പ്രതിസന്ധികൾ വിവരിച്ച് നമ്മുടെ
ആരോഗ്യ സംരക്ഷണത്തിനുള്ള 
മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു ശ്രീ വർഗീസ് എബ്രഹാം -
അഭിനന്ദനങ്ങൾ. 
Ninan Mathulla 2019-03-18 23:02:30

I did not read the book. Thanks for the effort in writing it.


There is a saying that prevention is better than cure. Most diseases are preventable. If we take care of the body, body will take care of itself. Disease symptoms are to let us know that something is wrong and it needs to be corrected.

 

Diabetes, and high blood pressure the disease leading to kidney damage are preventable if we take care of the body as the designer of it want us to take care of it. Some of you might not agree with me that the body is designed but is evolved. Either way you believe, it will not change the truth.

 

When God designed this body, God gave instructions also as to how to take care of it. No. 1 is that you will eat with sweat on your brow. No. 2 is that plants of the field will be your food (Genesis3:17മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാന്കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും. 18മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും. 19നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയര്പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും).

 

So to stay healthy, you have to do minimum two things everyday- sweat everyday and include vegetables of all different colors in your food, and eat a balanced natural food derived from plants.

 

My son is in the navy. Once they sent him a letter giving instructions to stay healthy that I happened to read. One of the instructions is to fill your plate with vegetables of different natural colors when you pick food in a buffet, or order foods, and not just mash potato and a meat item. I will now explain why vegetables are very important to stay healthy.

 

Scientists have discovered the chemical structure of Chlorophyll that gives green color to plants and vegetables, and the structure of hemoglobin that gives red color to the red blood cells. Both have a Porphyrin ring in the center, and each is a mirror image of the other except in that Chlorophyll has a

 Magnesium atom at the center of the Phorphyrin ring and Heme has an iron atom at the center. (You can search google as the structure will not copy here) So for body to synthesize healthy blood cells, eating vegetables is a must. Oxygen is required for all body metabolic reactions and it is red blood cells that transport oxygen to tissues or cells, the engine of the body where energy is produced from glucose from the digested food by burning it with oxygen by respiration - both Glycolysis and Kreb’s cycle.

 

The amount of oxygen we take in if we work and sweat profusely is several folds higher than if we sit idle. Body excretes the waste produced from metabolism through sweat. If we do not sweat the kidney has to work double as half the excretory function is idle. Kidney can’t excrete all types of waste, and if we do not sweat these waste will accumulate in the body and in the long run will become toxic leading to disease. Fat will accumulate in the body constricting blood vessels thus increasing blood pressure. If we do not burn the extra glucose from food by working, as cells are flooded with the fuel glucose, there is resistance for more glucose to enter cells, and Pancreas can’t produce all the insulin to convert extra glucose to glycogen for later use. Since cells are flooded with glucose brain will signal Pancreas to stop producing insulin as the already existing glucose is not used. Here comes the importance to working or exercise to burn the glucose, and to take ample oxygen for body functions and to excrete waste. Time and space will not allow me to go into more details of the benefits of eating vegetables and sweating. Best wishes to practice this and stay healthy. Prevention is better than cure. Do not forget to pray, and to be in good terms with the designer.


യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ 2019-03-19 08:40:55
യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ അസുഗങ്ങളും മാറും എന്നത് മറന്നു പോയോ മാതുല്ലേ അതോ ബി ജെ പി യില്‍ ചേര്‍ന്നോ.- enthiye sasidharan, bobby- friends 
നാരദന്‍ ഹൂസ്ടന്‍ 
Anthappan 2019-03-19 08:59:22
(Genesis3:17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും

What kind of 'god' are you following? Is your 'god' a misogynist to tell don't listen to women?   It is said that Mosses wrote Genesis,  and the story of Garden of Eden and 'god' is his imagination.  One problem with your 'god' is that he doesn't like people asking questions and that itself prove that he is  a  chauvinist  and especially a male chauvinist.  Brother,  you are in big trouble if you continue this.  You are being taken over by your imaginary god. I advice the same thing to you and that is "There is a saying that prevention is better than cure. Most diseases are preventable"  . I am not sure your disease is contagious and therefore there is no more comment on it.
Anthappan 2019-03-19 11:22:24
"On another occasion God told Abraham to listen to Sarah and do as she tell you when Abraham did not like what Sarah asked him to do."  

Things don't add up .  The character, Abraham, in Bible represents many men cheating their wives and make up stories to cheat them. There are many women like Sahara who believe it.  The women who support the people who try to stop women from going to Sabarimala are an example for it .  It seams like Sarah was an uneducated to women who blindly believed the Crooked Abraham.   Men like Abraham make up stories to get their wishes done. Abraham had an eye on Hagar the maid just like any men who harass women in office or their made. ( There will be a day people will worship Trump just like they worship Abraham. If there was media and scrutiny on Abraham, it would have been different story. The cruelty Abraham did to the women are equal to the cruelty of Trump who abuse women and throw them out. Hagar was kicked out of the house after had enough fun with her.  Abraham was the worst form men. of course , there is lesson we can learn from every story.   But the god you are trying to present to the people is as confused as you are '


എവിടെയാണ് ദൈവം? | Where is God? - Ethiran Kathiravan 2019-03-19 11:19:16
എവിടെയാണ് ദൈവം? | Where is God? - Ethiran Kathiravan ക്യാൻസർ ഇമ്മ്യൂണോതെറാപ്പി- ഡോ.എതിരൻ കതിരവൻ ഇതു പോലെ ഉള്ള പല വീഡിയോ യു ട്യൂബ് ല്‍ ഉണ്ട് അത് കൂടി കാണുക. എതിരന്‍ കതിരവന്‍ അനേകം ph Dകള്‍ ഉള്ള നുറോ സയന്റിസ്റ്റ് ആണ്. More than 85% of the functions of the Human Brain is undiscovered. But it has proven self-determination can cure many diseases. Prayer and rituals stimulate the power of self-determination in some. Animals don't read bible, don't pray but they have very few diseases compared to humans. don't you ever wonder why god who created the perfect human, give diseases too? A perfect creation must be immune to diseases.
വിശ്വാസിയുടെ അപ്പച്ചന്‍ 2019-03-19 16:36:58

അവരാച്ചന്‍ അപ്പച്ചന്‍ = വിശ്വാസികളുടെ പിതാവ്.

Some facts about the Father of the Faithful.:-

Why priests still praise the Barbarian? He was a plunderer. He is also the father of tithes= 10% of income given to priests/ pastors- now you know why they love him. He made money in other ways too. He sends his wife Sara 2 times to sleep with rich men and became a very rich man via prostitution. He had several women as concubines and so had several children. But when his wealth was divided, he gave them very little. He sends his son Ismael born out of Sara’s maid to the Desert to die. He almost killed his son Isaac. So, you may count how may commandments he violated. Christens believe he is sitting next to their Jesus and pray everyday to sit in his lap. Good luck to you all faithful- andrew

Christian Brothers 2019-03-19 17:13:05
 "പ്രസംഗമല്ല പ്രവൃത്തിയാണു ആവശ്യം എന്നു കാണിച്ചു കൊടുത്ത, അഖിലേന്ത്യാ കിഡ്‌നി ഫെഡറേഷന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായ ഫാദര്‍ ഡേവീസ് ചിറമേലും, വ്യവസായ പ്രമുഖന്‍ ജോസഫ് ചിറ്റിലപ്പള്ളിയും മുമ്പോട്ടു വന്നത്. അതുമൂലം കേരളത്തിലെന്നല്ല, ഇന്ത്യയിലുടനീളം അവയവദാനത്തിന്റെ ഒരു അവബോധം മുഖ്യധാരയില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്."

Kochouseph Chittilappilly has given poor compensation for Wonderla accident victim: HC
Justice Devan Ramachandran criticized Chittilappily for offering to pay the victim an amount of Rs 1 lakh as compensation to a man paralyzed after an accident at Veegaland.
LOVING GOD 2019-03-19 09:57:30

God of  Mathulla who love to kill humans

The Flood (Genesis 6-8)
2. The cities of the plain, including Sodom and Gomorrah (Genesis 18-19) 
3. The Egyptian firstborn sons during the Passover (Exodus 11-12) 
4. The Canaanites under Moses and Joshua (
Numbers 21:2-3Deuteronomy 20:17Joshua 6:1721
5. The Amalekites annihilated by Saul (1 Samuel 15)

These are just a few examples of 100s of incidents in the bible of mathulla. And when his Jesus was born thousands of children were butchered and all powerful god did not do anything. but mathulla if you are in BJP now use this X'st the christians 

Read the horror in the book of revelations :- rivers of human blood from the slaughter and out of all these upadesis, nuns, priests, popes bishops & cardinals only 12000 virgin men = those who have not touched women  from each of the 12 tribes of Israel- 12 x12000=144000 MEN  covered in the blood of the Lamb will be saved. And rest of the billions & trillions of humans will just perish.

Mathulla- watch the video too- invite kunthra & bobby, tom. https://www.desiringgod.org/interviews/what-made-it-ok-for-god-to-kill-women-and-children-in-the-old-testament

 

Sudhir Panikkaveetil 2019-03-19 10:26:28
മതത്തിന്റെ പേരിൽ വഴക്ക് കൂടുന്നതും കൊല 
ചെയ്യുന്നതും വിഡിത്വമാണ്. ഓരോ മതവും 
ഓരോ ദൈവങ്ങളെ സൃഷ്ടിച്ചു  അതാത് ദേശത്തെ 
ഭാഷയിൽ സംസാരിച്ചു. ലോകത്തിലെ എല്ലാ 
മനുഷ്യർക്കും മനസ്സിലാകുന്ന ഒരു ഭാഷ 
ദൈവം ഉണ്ടാക്കി അതാണ് സ്നേഹം. ആചാരങ്ങളുടെ 
ചാട്ടവാർ കാട്ടി  മത മേലാധികാരികൾ ആ സ്നേഹത്തെ 
മാറ്റിക്കളഞ്ഞു. ഇപ്പോൾ നമ്മൾ കാണുന്നത് സഹസ്രാബ്ദങ്ങൾക്ക് 
മുമ്പ് ആരോ എഴുതിവച്ച കൽപ്പനകൾ പാലിക്കാനും 
പാലിപ്പിക്കാനും തമ്മിൽ തല്ലുന്നതാണ്. ഓരോ മതക്കാരും 
സൃഷ്ടിച്ച ദൈവങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല.
സംഘടിത മതങ്ങൾക്ക് ശക്തിയുള്ളത് അവരുടെ 
ദൈവം വലിയവനായിട്ടല്ല. സംഘടനാ കൊണ്ട് 
ശക്തരായിട്ടാണ്.   ദൈവമുണ്ടോ,ഏതാണ് ശരിയായ 
ദൈവം എന്ന് മനുഷ്യൻ മനസ്സിലാക്കാൻ ഒരു 
മാർഗ്ഗവുമില്ല . ബുദ്ധിരാക്ഷസന്മാരും ഭാഗ്യവാന്മാരും 
പറയുന്ന നുണകഥകളല്ലാതെ.  മതനേതാക്കന്മാരും 
ഹാർവാഡിൽ നിന്ന് ബിരുദങ്ങളുമില്ലാതെ മൃഗങ്ങൾ 
കാട്ടിൽ സസുഖം വാഴുന്നു.  ദൈവമെന്ന സത്യം 
അറിയാൻ വയ്യാത്ത സ്ഥിതിതിക്ക് അവനവൻ 
വിശ്വസിക്കുന്ന ദൈവത്തിൽ വിശ്വസിക്കുക. അരികാശിനും 
പഴന്തുണിക്കും വേണ്ടി മതം മാറാതിരിക്കുക. 

ഡോക്ടർ രവി നാഥൻ ചികിത്സകൊണ്ട് രോഗം 
 ഭേദപ്പെടുത്തി. അദ്ദേഹവും ഈശ്വരവിശ്വാസി 
ആയിരുന്നു. 

ദയവ് ചെയ്ത ഒരു ഗുണവുമില്ലാത്ത ചർച്ചകൾ 
ചെയ്തു ആരും അവരുടെ സമയം കളയാതിരിക്കുക.
ജീവിതം സുന്ദരമാണ്. അത് ആഘോഷമാക്കുക.
ഏതെങ്കിലും വരട്ടു ചൊറി പിടിച്ചവൻ കൽപ്പിച്ച 
വർജ്യങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. മതത്തിലല്ല 
ദൈവത്തിൽ വിശ്വസിക്കുക. നന്മയോടെ ജീവിക്കുക.
സി. ആൻഡ്രുസ് ചൂണ്ടിക്കാണിക്കുന്ന സത്യം 
അറിയുക,. 
Ninan Mathulla 2019-03-19 10:28:34

Looks like Anthappan is not living in a real world but an imaginary world. Are you not aware of the hundreds of thousands of people who have testified of complete cure of their diseases which is supported by medical records and doctor's witness? Many are there that got completely cured where doctors gave up. You talk to doctors if this is their experience. Even now doctor's last words are that there is nothing we can do except God heal it. There are some who take advantage of God's promises and give false hope to people or claim healing without healing or to make money out of it. Yes, God says, 'I am the Lord that heals you'. For some reason my comment was not posted as I sent it. I had included the next verse also as below where God gave instructions to take care of the body.


Anthappan needs to read Bible at least once before making comments on it. God blamed Adam for listening to his wife in this specific situation. On another occasion God told Abraham to listen to Sarah and do as she tell you when Abraham did not like what Sarah asked him to do.

You criticize my comments for any factual errors in it or if it is against scientific principles. You ask any biologist or doctor who knows anatomy and physiology if there is any mistake in my post. Those who follow it will stay healthy.  Please do not mislead people with negative comments.

18 It will produce thorns and thistles for you,
    and you will eat the plants of the field.
19 By the sweat of your brow
    you will eat your food
until you return to the ground,
    since from it you were taken;
for dust you are
    and to dust you will return.”

ഡൊണാൾഡ് 2019-03-19 17:50:10
അവറാച്ചനെ എനിക്ക് ഇഷ്ടമാ.  നമ്മുടെ പാർട്ടി  
Thamas Vadakkel 2019-03-19 12:29:33
അദ്ദേഹത്തിൻറെ ഭാവനയനുസരിച്ച് ദൈവമെന്നു പറയുന്നത് ആകാശത്ത് എവിടെയോ ഉള്ള ഏതോ അജ്ഞാത ജീവിയെപ്പോലെയാണ്. 

ഈ ദൈവം ഇഷ്ടമുള്ളവരുടെ സുഖക്കേട് മാറ്റും. ഇഷ്ടമില്ലാത്ത മനുഷ്യജാതിയെ മുഴുവനായി പ്രളയത്തിൽ മുക്കിക്കൊല്ലും. മനുഷ്യജാതി മാത്രമല്ല സകല ജീവജാലങ്ങളെയും കൊന്ന ക്രൂരനായ ദൈവമാണ് പഴയ നിയമത്തിലെ യഹോവാ. ആ യഹോവാ കാരുണ്യവാനെന്നു സ്തുതി ഗീതങ്ങൾ പാടണമെന്നുപോലും.

ഈ യഹോവയ്ക്ക് യഹൂദരെ മാത്രമേ ഇഷ്ടമായിരുന്നുള്ളൂ. 'നീ മഹത്വമുള്ളവനാകുന്നു, നീ രാജാധി രാജനാകുന്നു'വെന്ന സ്തുതി ഗീതങ്ങൾ കേൾക്കുന്നത് ഈ ദൈവത്തിന് വളരെ ഇഷ്ടമാണ്.

പഴയ നിയമത്തിലെ കൊല നടത്തിക്കൊണ്ടിരുന്ന യഹോവയ്ക്കും ക്രിസ്തുവിനും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ ക്രിസ്‌തുവിനേക്കാൾ കൂടുതൽ യഹോവയെ എന്തുകൊണ്ടിഷ്ടപ്പെടുന്നു? 

ബൈബിളിൽ ആരെയാണ് മാതൃകയാക്കേണ്ടത്, പത്തു പ്രമാണങ്ങൾ ലംഘിക്കരുതെന്നാണ് മോശയുടെ കൽപ്പന. മോശ തന്നെ മൂന്നുപേരെ കൊന്നതു വഴി അയാൾ പ്രമാണം ലംഘിച്ചിരുന്നു. വ്യപിചാരം ചെയ്യരുതെന്ന പ്രമാണത്തെ വെപ്പാട്ടികളെ വെച്ചുകൊണ്ടിരുന്ന എബ്രഹാം ലംഘിച്ചിരുന്നു. നൂറു കണക്കിന് ഭാര്യമാരില്ലെങ്കിൽ എങ്ങനെ അയാൾക്ക് കടൽത്തീരത്തെ മണൽത്തരികൾ പോലെ മക്കളുണ്ടാകും.

യഹോവായോ? പ്രവാചകനായ ലോത്തിനു മദ്യ ലഹരിയിൽ സ്വന്തം പെണ്മക്കളുടെ ലൈംഗികതയിൽ മുഴങ്ങാമെങ്കിൽ എന്തുകൊണ്ട് 'ലോത്ത്' എന്ന പ്രവാചകനെ അനുകരിക്കുന്നില്ല.
ഹാരിപോട്ടർ ഫാൻ 2019-03-19 13:32:32
ബൈബിൾ ഫാൻസും ഹാരിപോട്ടർ ഫാൻസും തമ്മിൽ ഉള്ള വ്യത്യാസം, ഹാരിപോട്ടർ ഫാൻസ്‌ പുസ്തകം മുഴുവനും വായിച്ചവർ  ആയിരിക്കും.  ബൈബിൾ ഫാൻസ്‌ സ്വ ബുദ്ധി ഉപയോഗിച്ച് വായിക്കില്ല പകരം പുരോഹിതരും മറ്റു ന്യായീകരണ വിഭാഗവും പറയുന്നത് കേട്ട് നടക്കും. 
പ്രാചീന ഗോത്ര മനുഷ്യന്റെ ഭാവനാ സൃഷ്ടിയായ കുറെ കഥകൾ ആണ് അത് മുഴുവനും. ആദ്യത്തെ കുറെ അദ്ധ്യായങ്ങൾ വായിക്കുമ്പോൾ തന്നെ മനസ്സിലാവും ഇതിൽ വലിയ കഴമ്പില്ല എന്ന്. അവസാനത്തെ  വെളിപാട് എന്ന പുസ്തകം ആണ് അടിപൊളി. 
അകത്തുള്ള കാര്യങ്ങൾ സത്യം അല്ല എന്ന് അറിയാവുന്നവർ ആണ്  അതിന്റെ പുറം ചട്ടയിൽ സ്വർണ ലിപിയിൽ സത്യ വേദപുസ്തകം എന്ന് എഴുതി വച്ചിരിക്കുന്നത് എന്ന് തോന്നുന്നു.  അകത്തുള്ളത് സത്യം ആണെങ്കിൽ പുറത്തു പ്രത്യേകം എഴുതേണ്ട കാര്യമില്ലല്ലോ.
 തെറ്റ് ചെയ്ത ഒരു സ്ത്രീക്കു ശിക്ഷ കൊടുക്കേണ്ടതിനു പകരം വരാനിരിക്കുന്ന തലമുറയിലെ സ്ത്രീകൾക്ക് മുഴുവനും ഒരു ശിക്ഷ. അത് ഏതു കോത്താഴത്തെ നീതിയാണ്. അങ്ങിനെയാണ്  വേദനയോടെ പ്രസവിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ശാസ്ത്രം പുരോഗമിച്ചപ്പോൾ വേദന രഹിത പ്രസവം സാധ്യമായി. അപ്പൊ ആ  ശിക്ഷ വിധിച്ച ദൈവം ശശി ആയില്ലേ. ഇതുപോലെ  അനേക മണ്ടത്തരങ്ങൾ കാണാം.
Cruel God 2019-03-19 15:10:04
Whether it is Hindu God or Christian God I don't understand their mind - to they are mindless 

"Kosha Vaidya lived with her family in Brampton, Ontario. But she had decided it was time to take her daughters to Kenya to show them where she was born.

The flight they boarded never made it there.
Vaidya, 37, her 45-year-old husband Prerit Dixit, their two daughters, and Vaidya's parents, 73-year-old Pannagesh Vaidya and 67-year-old Hansini Vaidya were all aboard the Ethiopian Airlines flight that crashed minutes after takeoff on Sunday, according to CNN news partner CTV.
Kosha Vaidya's brother, Manant Vaidya, said his sister wanted to take her daughters, 14-year-old Ashka and 13-year-old Anushka, to Kenya to show them her birthplace and the hospital where she was born."
Ninan Mathulla 2019-03-20 08:35:05

Most of the comments and questions related to my comment here I found are like ‘ariyethra- payar anghazhi’ types, not related to the comment or article. Since they have no valid arguments they try to change subjects. So it is not worth my time reading stupid comments or replying to them. Most comments are not to find the answer but for propaganda purpose. Even if I answer the comments, within a few weeks the same question or comment will appear again from the same person. Some here are concerned that reading my comments readers might change their religion to Christianity. So they attack my arguments by bringing irrelevant topics, or accuse that I am fighting in this column. I only meant to help readers find answers or solution to their problems (here health).

One question is if the world created by God it needs to be perfect and why we have all problems here. God created everything good, and God looked at it and found good. With the sin of Adam the earth got cursed and things are not perfect anymore. God said thorns and thistles will sprout for you. Before that there were no thorns and thistles. Here thorns and thistles are man’s disappointments in his efforts. When he builds up one side without God, another side crumbles down. These are his disappointments in life. When he develop financial security anxieties about children or generations creep in. Jesus said to disciples, without me you can’t do anything’. The branches have to stay on the vine to bear fruits.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക