അജിത്തിനോട് രാഷ്ട്രീയത്തിലേക്ക് വരണമെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ സൂശീന്ദ്രന്‍ രംഗത്ത്
Published on 18 March, 2019
അജിത്തിനോട് രാഷ്ട്രീയത്തിലേക്ക് വരണമെന്ന അഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ദിവസം സംവിധായകന്‍ സൂശീന്ദ്രന്‍ രംഗത്തത്തിയിരുന്നു. അജിത്ത് ഫാന്‍സിന് ടാഗ് ചെയ്തു കൊണ്ട് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംവിധായകന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇത് ഉചിതമായ സമയമാണെന്നും കോടിക്കണക്കിന് ആരാധകരില്‍ താനും ആ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും സുശീന്ദ്രന്‍ ട്വിറ്ററില്‍ കുറിച്ചു. നാല്‍പത് വര്‍ഷമായുളള ദ്രാവിഡ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും രാഷ്ട്രീയത്തിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമാണ്‌അജിത്തിനോട് സുശീന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല