Image

പോസ്റ്ററൊട്ടിച്ചും കുടുംബയോഗത്തില്‍ സംസാരിച്ചും ഇവിടെയെത്തി; വികാരഭരിതയായി രമ്യ ഹരിദാസിന്റെ പ്രസംഗം

Published on 18 March, 2019
പോസ്റ്ററൊട്ടിച്ചും കുടുംബയോഗത്തില്‍ സംസാരിച്ചും ഇവിടെയെത്തി; വികാരഭരിതയായി രമ്യ ഹരിദാസിന്റെ പ്രസംഗം

കോഴിക്കോട് : കുന്ദമംഗലത്തുകാരിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ രമ്യ ഹരിദാസ് ദേശീയ നേതൃത്വം ഏല്‍പ്പിച്ച ദൗത്യവുമായിട്ട് ആലത്തൂരിലേക്ക് പോവുകയാണ്. എന്നാല്‍ നാടുവിട്ട് പോകുന്ന കാര്യത്തില്‍ അല്‍പ്പം വികാരഭരിതയായിപ്പോയി രമ്യ.'നിങ്ങളുടെ കൂടെ പോസ്റ്ററൊട്ടിച്ചും നിങ്ങളുടെ കൂടുംബയോഗത്തില്‍ സംസാരിച്ചും പ്രവര്‍ത്തിച്ചുമാണ് ‍ഞാന്‍ ഇതുവരെ നിന്നത്. ആ കരുത്താണ് ദൗത്യവുമായി മുമ്ബോട്ട് പോകാന്‍ കരുത്ത് നല്‍കിയതെന്ന് രമ്യ നിറകണ്ണുകളോടെ പറഞ്ഞു.

നിറഞ്ഞ കയ്യടിയോടെയാണ് ഈ വാക്കുകളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏതിരേറ്റതും. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്ബോഴാണ് നാട്ടുകാരുടെ നേതാവായ രമ്യയുടെ വാക്കുകള്‍ ഇടറിയത്.

ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രമ്യ.ഇടതുപക്ഷത്തിന്റെ കോട്ട എന്ന് വിശേഷിപ്പിക്കുന്ന ആലത്തൂരില്‍ വിജയക്കൊടി നാട്ടാനായിട്ടാണ് ഞാന്‍ പോകുന്നത് . അതിന് എല്ലാ പിന്തുണയും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് രമ്യ അഭ്യര്‍ഥിച്ചു. തന്നെ കാണാനായി കുന്ദമംഗലത്തുകാര്‍ ആരും ആലത്തൂരിലേക്ക് വരണ്ടെന്നും ഒരു ഫോണ്‍ കോള്‍ മതി നിങ്ങളുടെ വിളിപ്പാടകലെ ഞാന്‍ ഉണ്ടാകുമെന്നും രമ്യ ഉറപ്പുകൊടുത്തു. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക