Image

കമല്‍ ഹാസന് തിരിച്ചടി; മക്കള്‍ നീതി മയ്യം പാ‍ര്‍ട്ടിയിലെ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു

Published on 18 March, 2019
കമല്‍ ഹാസന് തിരിച്ചടി; മക്കള്‍ നീതി മയ്യം പാ‍ര്‍ട്ടിയിലെ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു

ചെന്നൈ: കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാ‍ര്‍ട്ടിയിലെ പ്രമുഖ നേതാവ് സി കെ കുമാരവേല്‍ പാര്‍ട്ടി വിട്ടു. തമിഴ്നാട്ടിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളില്‍ ഒരാളായ സി കെ കുമാരവേല്‍ പാര്‍ട്ടി വിട്ടത്. നേതൃത്വത്തിന്‍റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നാണ് സി കെ കുമാരവേലിന്‍റെ വിശദീകരണം.

എന്നാല്‍, വരുന്ന തെരഞ്ഞെടുപ്പുകളില്‍ കുമാരവേല്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും അത് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന. പുതുച്ചേരി ഉള്‍പ്പടെ തമിഴ്‌നാട്ടിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ബുധനാഴ്ച പ്രഖ്യാപിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക