Image

പരീക്കറുടെ ആരോഗ്യനില മോശം;ദിഗംബര്‍ കാമത്തിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം

Published on 17 March, 2019
പരീക്കറുടെ ആരോഗ്യനില മോശം;ദിഗംബര്‍ കാമത്തിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം

പനാജി:ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തികച്ചും മോശമായതോടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ ചേര്‍ത്ത് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം. പരീക്കറിന് പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതോടെയാണ് അണിയറയില്‍ പുതിയ പദ്ധതികള്‍ ഒരുങ്ങുന്നത്.

അതിനിടെ കാമത്ത് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് അദ്ദേഹം ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ ഗോവയിലെ രാഷ്ട്രീയ സ്ഥിതികള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.

ശനിയാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ബിജെപി നേതൃനിരയിലെ രണ്ടാമനായിരുന്ന കാമത്ത് 2005 ലാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. 2007-12 കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയുമായി.

എന്നാല്‍ കാമത്തിന്റെ പേര് വച്ച്‌ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും കാമത്ത് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കര്‍ പ്രതികരിച്ചു. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിശ്വജിത്ത് റാണയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ആലോചന ബിജെപിക്കുള്ളില്‍ നടന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാക്കാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക