Image

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌-അപ്‌നദള്‍ സഖ്യം

Published on 17 March, 2019
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌-അപ്‌നദള്‍ സഖ്യം


ലക്‌നൗ: അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്‌നദള്‍(സോണിലാല്‍) വിഭാഗവുമായി ബിജെപി സഖ്യം ചേര്‍ന്നതിന്‌ പിന്നാലെ അനുപ്രിയയുടെ മാതാവ്‌ കൃഷ്‌ണപട്ടേലിന്റെ അപ്‌നദളുമായി സഖ്യം രൂപീകരിച്ച്‌ കോണ്‍ഗ്രസ്‌.

യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ രാഹുലും പ്രിയങ്കയ്‌ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുത്തു. അപ്‌നദളിനെ പ്രതിനിധീകരിച്ച്‌ കൃഷ്‌ണ പട്ടേലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പങ്കജ്‌ നികഞ്‌ജന്‍ സിങ്‌ ചണ്ഡേലും പങ്കെടുത്തു. മൂന്നു സീറ്റാണ്‌ അപ്‌നദള്‍ ആവശ്യപ്പെട്ടത്‌. ഇതില്‍ ഫൂല്‍പ്പൂര്‍ നല്‍കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായില്ല. ഗോണ്ടയിലും പിലിഭിത്തിലുമാവും അപ്‌നദള്‍ മത്സരിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക