Image

കവി (അഡ്വ:റോജന്‍ )

അഡ്വ:റോജന്‍ Published on 16 March, 2019
കവി (അഡ്വ:റോജന്‍ )
കവിയുടെ തല
എപ്പോഴും
ഒരല്‍പ്പം
കുനിഞ്ഞിരിക്കും.

നെഞ്ചിലെ 
സോദരന്റെ ചോരയുടെ
തുടിക്കുന്ന കറയെ
അയാള്‍
തുടച്ചുകൊണ്ടേയിരിക്കും.
ആ കണ്ണുകളില്‍
രാജ്യത്തെ ഒറ്റികൊടുത്ത
ഭാവമുണ്ടായിരിക്കും.

അകാരണമായി
വിഷാദിച്ചും
അപകടകരമായി
പൊട്ടിച്ചിരിച്ചും
അയാള്‍
അജ്ഞാനിയായി തുടരും.

ഒരു വനമുല്ലയുടെ
പരിമളത്തിന്റെ
നിറവൊന്നും
ബുദ്ധന് പോലുമിലെന്ന്
അയാള്‍ മൊഴിയും.

ജീവിതം വേദനയാണന്നും
മനുഷ്യവംശത്തിന്റെ
എല്ലാ പാപങ്ങളുടെയും
ഹേതു താനാണെന്നും
അയാള്‍ ഗൂഡമായി
വിശ്വസിക്കും.

കവിയുടെ തല
എപ്പോഴും ഒരല്‍പ്പം
കുനിഞ്ഞിരിക്കും..

കവി (അഡ്വ:റോജന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക