Image

തോമസ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 1 മുതല്‍

Published on 15 March, 2019
തോമസ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 1 മുതല്‍

കുവൈത്ത് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയജീവകാരുണ്യപ്രസ്ത്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.

വലിയനോന്പിനോടനുബന്ധിച്ച് ഏപ്രില്‍ ഒന്നിന് സാല്‍മിയ സെന്റ് മേരീസ് ചാപ്പലിലും 2, 3, 4 തീയതികളില്‍ അബാസിയ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഹാളിലും വൈകിട്ട് 7 മുതല്‍ കണ്‍വന്‍ഷനും, ധ്യാനയോഗവും നടക്കപ്പെടും.

കണ്‍വന്‍ഷനും ധ്യാനയോഗത്തിനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊട്ടാരക്കരപുനലൂര്‍ ഭദ്രാസന മര്‍ത്തമറിയം സമാജം വൈസ് പ്രസിഡന്റ്, ശാലോം ടിവിയുടെ ദിവ്യസന്ദേശം പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഫാ. ടൈറ്റസ് ജോണ്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക