Image

`ഇഷ്‌കി'ല്‍ പുതിയ ലുക്കില്‍ ഷെയ്‌ന്‍ നിഗം

Published on 15 March, 2019
 `ഇഷ്‌കി'ല്‍ പുതിയ ലുക്കില്‍ ഷെയ്‌ന്‍ നിഗം

യുവനടന്‍ ഷെയ്‌ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ്‌ തന്റെ ഫേസ്‌ ബുക്ക്‌ പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്‌.

കുറ്റിത്താടിയും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായാണ്‌ ഷെയ്‌ന്‍ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്‌. 
നവാഗതനായ അനുരാജ്‌ മനോഹരനാണ്‌ ഇഷ്‌ക്‌ സംവിധാനം ചെയ്യുന്നത്‌.

പൃഥ്വിരാജ്‌ നായകനായ എസ്ര എന്ന ചിത്രത്തിലെ നായികയായ ശീതളാണ്‌ ഇതില്‍ നായികയാകുന്നത്‌. രതീഷ്‌ രവിയുടേതാണ്‌ തിരക്കഥ. ഷാന്‍ റഹ്മാനാണ്‌ സംഗീതം. 
ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ താരങ്ങള്‍. ഇ-ഫോര്‍ എന്റര്‍ടെയ്‌ന്റ്‌മെന്‌റാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക