Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി മാത്രം: രാജീവ് ചന്ദ്രശേഖര്‍ എംപി

Published on 15 March, 2019
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി മാത്രം: രാജീവ് ചന്ദ്രശേഖര്‍ എംപി

ബെംഗലുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി മാത്രം രൂപപ്പെട്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ എം പി.
ബെംഗലുരുവില്‍ നടന്ന ആദായ നികുതി റെയ്ഡ് ഇത് തെളിയിക്കുന്നതാണെന്നും എം പി പറഞ്ഞു. കര്‍ണാടകയിലെ സിറ്റിങ് കോണ്‍ഗ്രസ് എം പിയായ മുനിയപ്പയ്ക്കെതിരെ 410 ഏക്കറോളം ഭൂമി അനധികൃതമായി കൈയേറിയെന്ന കേസ് ഇന്ന് പുറത്തു വന്നതും അഴിമതിക്കഥകളുടെ തെളിവാണ്.

കര്‍ണാടക സര്‍ക്കാര്‍ പല കമ്ബനികളുമായി അഴിമതിക്കരാറുകളില്‍ ഏര്‍പ്പെടുകയാണ്. സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏര്‍പ്പെട്ട എല്ലാ കരാറുകളുടെയും വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ എം പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പണമൊഴുക്കാണ് കര്‍ണാടകയില്‍ നടക്കുന്നത്. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം പി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക