Image

ഫാ. തോമസ് കല്ലുമടി (70) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 14 March, 2019
ഫാ. തോമസ് കല്ലുമടി (70) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സിലെ സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ്/ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് പാസ്റ്റര്‍ ഫാ. തോമസ് കല്ലുമടി (70) ന്യു യോര്‍ക്കില്‍ നിര്യാതനായി. പരേതനായ ജോസഫ് കല്ലുമടി-തെരെസ ദമ്പതികളുടെ പുത്രനാണ്.

1973-ല്‍ വൈദികനായി. വിദ്യാഭ്യാസം, ഇക്കണോമിക്‌സ് എന്നിവയില്‍ ബാച്ചലര്‍ ബിരുദങ്ങളും റാഞ്ചി സെന്റ് ആല്ബര്‍ട്ട്‌സ് കോളജില്‍ നിന്നു തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും ഉട്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റേഴ്‌സും നേടി. ന്യു യോര്‍ക്ക് ഫോര്‍ധം യൂണിവേഴ്‌സിറ്റിയില്‍ നിന്നു പാസ്റ്ററല്‍ കൗണ്‍സലിംഗില്‍ മറ്റൊരു മാസ്റ്റേഴ്‌സും ചര്‍ച്ച് ലീഡര്‍ഷിപ്പ്ആന്‍ഡ് സ്‌കൂള്‍ അഡ്മിനിസ്റ്റ്രേഷനില്‍ ഡോക്ടറെറ്റും (1994) നേടി.
ഭൂവനേശ്വര്‍ ആര്‍ച്ച് ഡയോസിസില്‍ പാസ്റ്റര്‍, സെമിനാരി പ്രൊഫസര്‍, കാത്തലിക്ക് ചാരിറ്റീസിന്റെ ആര്‍ച് ഡയോസിസന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ 1988 വരെ പ്രവര്‍ത്തിച്ചു.

അമേരിക്കയിലെത്തിയ ശേഷം ബ്രോങ്ക്‌സ് സെന്റ് മൈക്കള്‍സ്, സെന്റ് ഫ്രാന്‍സിസ് ഡി ചാന്റല്‍, സെന്റ് പാട്രിക്ക്, ബ്രൂക്ക്‌ലിന്‍, സേക്രട്ട് ഹാര്‍ട്ട്, സ്റ്റാറ്റന്‍ ഐലന്‍ഡ് തുടങ്ങി ഒട്ടേറെ പള്ളികളില്‍ പാസ്റ്ററായി.

2000-ല്‍ ന്യു യോര്‍ക്ക് അതിരൂപതാ വൈദികനായി.
മന്‍ഹാട്ടനില്‍ സെന്റ് പാട്രിക്ക്‌സ് ഓള്‍ഡ് കത്തീഡ്രല്‍ ബസ്ലിക്കയില്‍ 2002 മുതല്‍ 2007 വരെ പാസ്റ്ററായിരുന്നു. 2013 -14 വര്‍ഷങ്ങളില്‍ റോമില്‍ സേവനമനുഷ്ടിച്ചു. തുടര്‍ന്ന് റൂസ് വെല്ട്ട് ഐലന്‍ഡിലെ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ കബ്രിനി, മന്‍ഹാട്ടനിലെ സെന്റ് ജോണ്‍ നെപെമുസിന്‍, സെന്റ് ജോണ്‍ ദി മാര്‍ട്യര്‍ പള്ളികളിലും പാസ്റ്ററായി
അദ്ധേഹത്തിന്റെ നേത്രുത്വത്തിലാണു വൈറ്റ് പ്ലെയിന്‍സ് ചര്‍ച്ചിന്റെ നവീകരണം നടന്നത്

പൊതുദര്‍ശനം: മാര്‍ച്ച് 19 ചൊവ്വ 4 മുതല്‍ 7:30 വരെ: സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് ചര്‍ച്ച്, 148 ഹമില്ട്ടന്‍ അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10601. 7:30-നു വി. കുര്‍ബാനക്കു ബിഷപ്പ് ഡോ. ഡൊമിനിക്ക് ലഗോനെഗ്രോ മുഖ്യ കാര്‍മ്മികത്വം വഹിക്കും

സസ്‌കാര ശൂശ്രൂഷ മാര്‍ച്ച് 20, രാവിലെ 10 മണി. വി. കുര്‍ബാനക്കു ന്യു യോര്‍ക്ക് ആര്‍ച്ച് ഡയോസിസ് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ തിമത്തി ഡോളന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ. ജോര്‍ജ് ഉണ്ണൂണ്ണി ചരമ പ്രസംഗം നടത്തും
സംസ്‌കാരം പിന്നീട് കേരളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക