ആശുപത്രിയില്‍നിന്ന് അതുല്യ പരീക്ഷയ്‌ക്കെത്തി; പിന്നാലെ മരണവും
VARTHA
14-Mar-2019
VARTHA
14-Mar-2019

കടുത്തുരുത്തി: ആശുപത്രിക്കിടക്കയില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനി പരീക്ഷയ്ക്കു പിന്നാലെ മരിച്ചു. ആയാംകുടി നാലു സെന്റ് കോളനി മൂലക്കര മോഹന്‍ദാസിന്റെ മകള്‍ അതുല്യ(15)യാണു കുഴഞ്ഞുവീണു മരിച്ചത്.
കല്ലറ എസ്.എന്‍.വി.എന്‍.എസ്.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. പനിയും ശ്വാസംമുട്ടലും പിടിപെട്ടതിനെത്തുടര്‍ന്നു കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നതിനു രാവിലെ ആശുപത്രിയില്‍നിന്ന് അമ്മയ്ക്കും സഹോദരനുമൊപ്പം സ്‌കൂളിലേക്കു പോയി. പരീക്ഷയ്ക്കുശേഷം അസുഖം കൂടിയതിനെത്തുടര്‍ന്ന് അതുല്യയെ കല്ലറയില്‍ ചികിത്സയിലിരുന്ന ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിലും എത്തിച്ചെങ്കിലും അഞ്ചോടെ മരണമടഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മാതാവ്: രാധാമണി. സഹോദരന്‍: അതുല്‍. സംസ്‌കാരം ഇന്നു നടക്കും
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments