കോഴിക്കോട്: സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ചെറുപ്പക്കാരെയാണ് സി.പി.ഐ.എം കാസര്‍ഗോഡ് കൊലപ്പെടുത്തിയതെന്നും അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി.പി.ഐ.എം കരുതേണ്ടെന്നും കോഴിക്കോട് നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.ഞാന്‍ നീതിയില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴില്‍ സൃഷ്ടിക്കുന്നതിന് മറ്റോ സി.പി.ഐ.എമ്മിന് താത്പര്യമില്ല.
അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.
പ്രസംഗത്തില്‍ മോദിക്കെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തി. തന്റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി.
ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേള്‍ക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു.