Image

കീര്‍ത്തി സുരേഷ്‌ ബോളിവുഡിലേക്ക്‌: നായകന്‍ അജയ്‌ ദേവ്‌ഗണ്‍

Published on 14 March, 2019
കീര്‍ത്തി സുരേഷ്‌ ബോളിവുഡിലേക്ക്‌: നായകന്‍ അജയ്‌ ദേവ്‌ഗണ്‍
തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച ശേഷം മലയാളത്തിന്റെ സ്വന്തം കീര്‍ത്തി സുരേഷ്‌ ബോളിവുഡിലേക്ക്‌. അജയ്‌ ദേവഗണ്ണിന്റെ നായികയായിട്ടാണ്‌ കീര്‍ത്തിയുടെ അരങ്ങേറ്റം.

ബധായി ഹോ ഒരുക്കിയ അമിത്‌ ശര്‍മയുടെ സ്‌പോര്‍ട്ട്‌സ്‌ ഡ്രാമ ചിത്രത്തിലൂടെയാണ്‌ കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്‌ സയ്യിദ്‌ അബ്‌ദുള്‍ റഹീമിന്റെ ജീവിതം ആസ്‌പദമാക്കിയാണ്‌ ഈ ചിത്രം ഒരുങ്ങുന്നത്‌. സയ്യിദിന്റെ ശിക്ഷണത്തില്‍ 1951, 1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ്‌ വിജയിക്കുകയും 1956ലെ മെല്‍ബണ്‍ ~ഒളിമ്പിക്‌സില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്‌തിരുന്നു.

അജയ്‌ സയ്യിദിനെ അവതരിപ്പിക്കുമ്പോള്‍ രോഷാകുലയായ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത്‌ കീര്‍ത്തി സുരേഷാണ്‌. ബോണി കപൂര്‍ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. പ്രശസ്‌ത ട്രേഡ്‌ അനലിസ്റ്റും സി#ിമാ നിരൂപകനുമായ തരണ്‍ ആദര്‍ശാണ്‌ ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക