Image

ഇന്ത്യന്‍ അമേരിക്കന്‍ നയോമി റാവു അപ്പീല്‍സ് കോര്‍ട്ട് ജഡ്ജി

പി.പി. ചെറിയാന്‍ Published on 14 March, 2019
ഇന്ത്യന്‍ അമേരിക്കന്‍ നയോമി റാവു  അപ്പീല്‍സ്  കോര്‍ട്ട്  ജഡ്ജി
വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഡി.സി.സര്‍ക്യൂട്ട് ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ നയോമി റാവുവിനെ യു.എസ്സ്. സെനറ്റിന്റെ അംഗീകാരം.

യു.എസ്. സെനറ്റില്‍ മാര്‍ച്ച് 13 ന് നടന്ന വോട്ടെടുപ്പില്‍ നാല്‍പത്തി ആറിനെതിരെ 53 വോട്ടുകള്‍ നേടിയാണ് നയോമി റാവുവിനെ സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി നിയമിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചത്.

സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ബ്രെട്ട് കവനോയുടെ ഒഴിവിലാണ് നിയമനം. സുപ്രീം കോടതി കഴിഞ്ഞാല്‍ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കോടതിയാണ് ഡി.സി.സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ്.

ഈ സ്ഥാനത്ത് നിയമിതയാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതയാണ് നയോമി.
ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി ശ്രീനിവാസന്‍ ഡി.സി.സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ നിയമനം ലഭിച്ചിട്ടുണ്ട്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പുകള്‍ നയോമിയുടെ നിയമനത്തിനെതിരെ ഉയര്‍ന്നിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ലൊയില്‍ വളരെ പരിചയ സമ്പന്നയായിട്ടാണ് നയോമി അറിയപ്പെടുന്നത്.

ഇന്ത്യന്‍ അമേരിക്കന്‍ നയോമി റാവു  അപ്പീല്‍സ്  കോര്‍ട്ട്  ജഡ്ജിഇന്ത്യന്‍ അമേരിക്കന്‍ നയോമി റാവു  അപ്പീല്‍സ്  കോര്‍ട്ട്  ജഡ്ജിഇന്ത്യന്‍ അമേരിക്കന്‍ നയോമി റാവു  അപ്പീല്‍സ്  കോര്‍ട്ട്  ജഡ്ജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക