Image

ദിലീപിന്റെ 'മൈ ബോസ്' തുടങ്ങുന്നു

Published on 19 April, 2012
ദിലീപിന്റെ 'മൈ ബോസ്' തുടങ്ങുന്നു
മായാമോഹിനിയിലെ പെണ്‍വേഷം തിയേറ്ററുകളില്‍ കരഘോഷം സൃഷ്ടിക്കുമ്പോള്‍ ദിലീപ് പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക്. ഡിറ്റക്ടീവും 'മമ്മി ആന്‍ഡ് മി'യും ഒരുക്കിയ ജിത്തു ജോസഫിന്റെ പുതിയ ചിത്രമായ 'മൈ ബോസി'ലാണ് ദിലീപ് അടുത്തതായി അഭിനയിക്കുക. മുംബൈ ആസ്ഥാനമായുള്ള ഐ.ടി സ്ഥാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ദിലീപിന്റെ ബോസായി അഭിനയിക്കുക മംമ്ത മോഹന്‍ദാസാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയത്.

സലിം കുമാര്‍, നെടുമുടി വേണു, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ലെന തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.. മെയ് ആദ്യവാരം ഷൂട്ടിങ് തുടങ്ങും. ഈസ്റ്റ് ഗോസ്റ്റ് വിജയനാണ് മൈ ബോസ് നിര്‍മ്മിക്കുന്നത്.

ദിലീപിന്റെ 'മൈ ബോസ്' തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക