Image

ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന ഭാഗങ്ങള്‍ ആരംഭിക്കുന്നു

ഏബ്രഹാം തോമസ് Published on 12 March, 2019
ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന ഭാഗങ്ങള്‍ ആരംഭിക്കുന്നു
കോടി കണക്കിന് പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന ഭാഗങ്ങള്‍ ആരംഭിക്കുകയാണെന്ന് ഹോം ബോക്‌സ് ഓഫിസ് (എച്ച് ബി ഒ) അറിയിച്ചു. പരമ്പരയുടെ ഏഴു ഭാഗങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ടെലി കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഏപ്രില്‍ 19 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്ന സീസണ്‍ 8 ന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്. പതിവുപോലെ ഗഡുക്കളായാണ് ഈ വിവരങ്ങളും പുറം ലോകം അറിയുന്നത്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പരമ്പരയിലെ 20 കഥാപാത്രങ്ങളുടെ വേഷവിതാനങ്ങളും കഥയുടെ ചില സന്ദര്‍ഭങ്ങളും ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

പരമ്പരയുടെ കഥാഗതിയും സംഭാഷണവും രഹസ്യമായാണ് സൂക്ഷിക്കുന്നത്. അഭിനേതാക്കള്‍ക്ക് നല്‍കുന്ന തിരക്കഥാ സംഭാഷണ ഭാഗങ്ങള്‍ അവരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് കഴിയുമ്പോള്‍ സ്വയം നശിക്കുന്നു (സെല്‍ഫ് ഡിസ്‌ട്രോയിംഗ് ഡിജിറ്റല്‍ കോപ്പികളാണ് ഇവ. ജോര്‍ജ് ആര്‍. ആര്‍ മാര്‍ട്ടിന്‍ എഴുതിയതാണ് ഈ ഫാന്റസി സാഗ. എന്നാല്‍ ഒന്നു മുതല്‍ ഏഴുവരെ ഭാഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ (ഷോ നിര്‍മ്മാതാക്കളായി) ഡേവിഡ് ബെനിയോ ഫും ഡാന്‍ വെയ്‌സും തന്റെ പുസ്തകങ്ങളോട് നീതി പുലര്‍ത്തുന്നില്ല എന്ന് മനസ്സിലാക്കി അകന്ന് മാറി നിന്ന് നോക്കി കാണുകയാണ് ചെയ്തതെന്ന് മാര്‍ട്ടിന്‍ പറയുന്നു.
ആദ്യ ഗെയിം ഓഫ് ത്രോണ്‍സിന്റെ പൈലറ്റ് ഷോട്ടില്‍ മാര്‍ട്ടിന് ഒരു ചെറിയ റോളുണ്ടായിരുന്നു. ഡാനിയുടെ വിവാഹത്തില്‍ അതിഥി ആയിരുന്നു. എന്നാല്‍ ഡാനിയായി അഭിനയിച്ചിരുന്ന ടംസില്‍ മര്‍ച്ചന്റിന് പകരം എമിലിയ ക്ലാര്‍ക്ക് വന്നു. അതോടെ ആ രംഗങ്ങള്‍ക്ക് കത്രിക വീണു, മാര്‍ട്ടിന്റെ റോളിനും, എട്ടാം ഭാഗത്തില്‍ മാര്‍ട്ടിന് ഒരു റോള്‍ ബെനിയോഫും വീസും നല്‍കാന്‍ തയാറായതാണ്. എന്നാല്‍ ന്യൂമെക്‌സിക്കോയിലെ തന്റെ വീട്ടില്‍ നിന്ന് ബെല്‍ഫാസ്റ്റിലെ ഷൂട്ടിംഗ് സ്ഥലത്ത് പോകാന്‍ മാര്‍ട്ടിന്‍ തയാറായില്ല. മാര്‍ട്ടിന്‍ ആ റോള്‍ വേണ്ടെന്ന് വച്ചു.
സീസണ്‍ 8 ആണ് ഏപ്രില്‍ 19 ന് ആരംഭിക്കുന്നത്. പതിമൂന്ന് എപ്പിസോഡുകള്‍ രണ്ട് ചെറിയ സീസണുകളായി അവതരിപ്പിക്കുന്നു. സീസണ്‍ എട്ടിന് 6 എപ്പിസോഡുകള്‍ ഉണ്ടാവും. എപ്പിസോഡുകള്‍ക്ക് രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്.
സീസണ്‍ എട്ടിലെ ഒരു രംഗം പുതിയ ട്രെയിലര്‍ കണ്ടു. വെസ്റ്റിയ റോസിലേയ്ക്ക് നീങ്ങുന്ന ഗ്രേജോയ് കപ്പലുകള്‍ നിറയെ സ്വര്‍ണ നിറമുള്ള യൂണിഫോം ധരിച്ച പടയാളികള്‍. സീസണ്‍ ഏഴില്‍ സെഴ്‌സിലാനിസ്റ്റര്‍ യൂറോണ്‍ ഗ്രേ ജോയ്യെ ഗോള്‍ഡന്‍ കമ്പനിയെ റിക്രൂട്ട് ചെയ്യുവാന്‍ ഇസോസിലേയ്ക്ക് അയച്ചിരുന്നു. അതിന്റെ തുടര്‍ച്ചയിലേയ്ക്കാണ് ട്രെയിലര്‍ വിരല്‍ ചൂണ്ടുന്നത്.
ഡ്രാഗണ്‍സിനൊപ്പം ജോണിനെയും ട്രെയിലറില്‍ കാണാം. ഫ്രീസിറ്റീസിലെ ഏറ്റവും വലതും പ്രതിഭാശാലികള്‍ അടങ്ങിയതുമായ സൈന്യമായ ഗോള്‍ഡന്‍ കമ്പനിയില്‍ കാലാള്‍, കുതിര, ആനപ്പടകളിലായി 10,000 അംഗങ്ങളുണ്ട്. ഇതിനര്‍ത്ഥം ഗോള്‍ഡന്‍ കമ്പനി താമസിയാതെ ഡേനെറിസിനെയും ജോണിനെയും വളയാന്‍ സാധ്യത ഉണ്ടെന്നാണ്. ഇത് ദക്ഷിണ ഭാഗത്ത് സംഭവിക്കുമ്പോള്‍ വടക്ക് നൈറ്റ് കിംഗും വീണ്ടും പ്രത്യക്ഷപ്പെടുന്ന വിന്റര്‍ ഫെല്ലും ഭീഷണി ഉയര്‍ത്തുന്നു. എന്നാല്‍ സംഗതി ഇത്ര ലളിതമല്ല. ഗോള്‍ഡന്‍ കമ്പനിയെ നയിക്കുന്ന വ്യക്തി യൂറോണ്‍ ഗ്രേജോയ് ആണെന്ന് തോന്നുന്നില്ല. ഇതുവരെ നാം കണ്ടിട്ടുള്ള ഗെയിം ഓഫ് ത്രോണ്‍സ് കഥാപാത്രങ്ങള്‍ ഒന്നിനോടും ഇയാള്‍ക്ക് സാമ്യം ഇല്ല.
മൂല കൃതിയില്‍ യംഗ് ഗ്രിഫ് എന്നൊരു കഥാപാത്രമുണ്ട്. പ്രിന്‍സ് റേഗറിന്റെയും ഏലിയ മാര്‍ ടെലിന്റെയും ജീവിച്ചിരിക്കുന്ന മകന്‍ ഏഗോണ്‍ ടാര്‍ ഗര്യനാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. കിംഗ്‌സ് ലാന്‍ഡിംഗിനെ സ്ഥാന ഭ്രഷ്ടനാക്കുന്ന സമയത്ത് തന്നെ വേറിയസ് ഒളിച്ചു കടത്തി മരണപ്പെട്ട ഒരു കര്‍ഷക ബാലന്റെ സ്ഥാനത്തെത്തിച്ചതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. വെസ്റ്റിയ റോസിലെ ജനങ്ങള്‍ ഏഗോണ്‍ മരിച്ചു പോയി എന്ന് വിശ്വസിക്കുന്നു. ഡേനീറിസ് സ്ലേവേഴ്‌സ് ബേ സിറ്റി കവരുമ്പോള്‍ ഗോള്‍ഡന്‍ സിറ്റി നേതാവ് ഹാരി സ്ട്രിക്ക് ലാന്‍ഡിനെ വെസ്റ്റീയ റോസിലേയ്ക്ക് പോയി കിംഗ്‌സ് ലാന്‍ഡിംഗിനെ ആക്രമിക്കുവാന്‍ ഗ്രിഫ് പ്രേരിപ്പിക്കുന്നു. കിംഗ് ടൊമ്മന്റെ ഭരണത്തില്‍ കിംഗ് ലാന്‍ഡിംഗ് ദുര്‍ബലനാണ് എന്നതാണ് കാരണം.
യംഗ് ഗ്രിഫ് ഏഗോള്‍ ടാര്‍ ഗാര്യനാണെന്ന് വ്യക്തമല്ല. എന്നാല്‍ സേനയെ വെസ്റ്റിയ റോസിലേയ്ക്ക് കൊണ്ടു വന്ന് തന്റെ കിരീടധാരണത്തിന് യുദ്ധം ആരംഭിപ്പിക്കുന്നതില്‍ അയാള്‍ വിജയിക്കുന്നു. യംഗ് ഗ്രിഫ് ഒരു പക്ഷെ സീരീസില്‍ പ്രത്യക്ഷപ്പെട്ടു എന്ന് വരില്ല. കാരണം അയാളുടെ കഥാപാത്രത്തിന് ധാരാളം പരിയപ്പെടുത്തല്‍ ആവശ്യമാണ്. എങ്കിലും ഗോള്‍ഡന്‍ കമ്പനി ഡാനിക്കും ജോണിക്കും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
നിക്കോലാജ് കോസ്റ്റര്‍ വാല്‍ഡൗ, ലേന ഹെഡി, ലിയാം കണ്ണിംഗ് ഹാം, ഐസക് ഹെമ്പ്‌സ്റ്റെഡ് റൈറ്റ്, മെയ്‌സി വില്യംസ്, ജേക്കബ് ആന്‍ഡേഴ്‌സണ്‍, റോറി മക്കാന്‍, സോഫി ടര്‍ണര്‍, ഗെ്വേന്‍ഡാലില്‍ ക്രിസ്റ്റി കിറ്റ് ഹാരിംഗ്ടണ്‍, പീറ്റര്‍ ഡിങ്ക്ലേജ്, എമിലിയ ക്ലാര്‍ക്ക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്ലാക്ക്ലവും ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രവും എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുവാന്‍ പര്യാപ്തമായേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക