Image

ഖുര്‍ആന്‍ മത്സരത്തില്‍ മലയാളിക്ക്‌ ഒന്നാം സ്ഥാനം

Published on 19 April, 2012
ഖുര്‍ആന്‍ മത്സരത്തില്‍ മലയാളിക്ക്‌ ഒന്നാം സ്ഥാനം
കുവൈറ്റ്‌ സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ െ്രെപവറ്റ്‌ എഡ്യൂക്കേഷന്‍ വിഭാഗം കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ മലയാളി അധ്യാപകന്‌ ഒന്നാം സ്ഥാനം.

കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ അറബി അധ്യാപകര്‍ക്കായി ജലീബിലെ അല്‍ ജാബിര്‍ സ്‌കൂളില്‍ നടന്ന മത്സരത്തിലാണ്‌ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്‌കൂളിലെ അറബി അധ്യാപകന്‍ മുനീര്‍ ഖാസിമി ഒന്നാം സ്ഥാനം നേടിയത്‌. കരുനാഗപ്പള്ളി സ്വദേശിയായ ഖാസിമി കായംകുളം ഹസനിയ അറബിക്‌ കോളജ്‌, ഡല്‍ഹി ദാറുല്‍ ഉലൂം ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌.
ഖുര്‍ആന്‍ മത്സരത്തില്‍ മലയാളിക്ക്‌ ഒന്നാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക