Image

"യാ ഇലാഹി ടൈംസ്" ഈ പുസ്തകം ആരുടെയും വായനയില്‍പ്പെടാതെ പോകരുത് (അശ്വതി ശങ്കര്‍)

Published on 11 March, 2019
"യാ ഇലാഹി ടൈംസ്" ഈ പുസ്തകം ആരുടെയും വായനയില്‍പ്പെടാതെ പോകരുത് (അശ്വതി ശങ്കര്‍)
ജീവിതനാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞിട്ടും പ്രതീക്ഷയുടെ നുറുങ്ങുവെളിച്ചം കെടാതെ സൂക്ഷിച്ച,വിശപ്പും ഏകാന്തതയും കാര്‍ന്ന് തിന്ന..ഒടുവില്‍ വെന്തുരുകി മരണത്തിലേക്ക് നടന്നു കയറിയ പൂച്ചയെ അവതരിപ്പിച്ചു കൊണ്ടാണ് അനില്‍ദേവസി യുടെ "യാ ഇലാഹി ടൈംസ്"ഒടുങ്ങുന്നതും തുടങ്ങുന്നതും...

ഒടുക്കമെന്ന ആദ്യ ഭാഗത്തിലെ ദുരന്തകഥാപാത്രമായ പൂച്ച ആരുടെ പ്രതീകമെന്ന് തുടര്‍ന്നുള്ള നോവല്‍യാത്രയില്‍ നാം സംശയിച്ച് തുടക്കമെ6 അവസാനഭാഗത്ത് എത്തുമ്പോള്‍ അത് അല്‍ത്തേബ് എന്ന സിറിയന്‍ ദുരന്തനായകന്‍ തന്നെ എന്ന് നാം തീര്‍പ്പുകല്‍പിക്കുന്നു അല്‍ത്തേബ് എന്ന സിറിയക്കാരനിലൂടെഅവന്റെ ഏകാന്തതകളിലൂടെ ,അവന്റെ ആത്മഗതങ്ങളിലൂടെ ,അവന്റെ വേദനകളിലൂടെ സഞ്ചരിക്കുന്ന ഓരോ അധ്യായവും കൊഴിഞ്ഞു വീഴുന്നത് അമല്‍ എന്ന അവന്റെ കുടുംബ വാട്‌സ് ആപ് ഗ്രൂപ്പില്‍ വല്ലപ്പോഴും കടന്നുവരുന്ന സന്ദേശങ്ങളിലൂടെയായിരുന്നു.വീട്ടില്‍ ജീവിക്കാന്‍ ആവശ്യത്തില്‍ കൂടുതല്‍ സാഹചര്യങ്ങളുണ്ടായിട്ടും ബാബ അല്‍ത്തേബിനെ സിറിയയ്ക്ക് പുറത്ത് ജീവിക്കാന്‍ നിര്‍ബന്ധിച്ചത് അവന് വേദനിപ്പിക്കുന്ന അത്ഭുതമായിരുന്നു.

പണത്തിനപ്പുറമുള്ള ജീവിതം,മരണങ്ങള്‍,സൗഹൃദങ്ങള്‍,സന്തോഷങ്ങള്‍,സങ്കടങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജീവിതാവസ്ഥകളിലൂടെ ഓരോ മനുഷ്യജന്മവും സ്വതന്ത്രമായി കടന്നുപോവേണ്ടതുണ്ട് എന്ന ബാബയുടെ ഉറച്ചവിശ്വാസത്തില്‍ മറ്റു പോം വഴികളൊന്നുമില്ലാതെ ദുബായിലെത്തുന്നു ഒരു പാട് പ്രതീക്ഷകളുമായി 26ാംവയസില്‍ ഒരു ഇറാനിയുടെ എ.സി മെയിന്റനന്‍സ് കമ്പനിയില്‍ കയറുന്ന അല്‍ത്തേബിന്റെ രാത്രികള്‍ സങ്കടങ്ങളുടെതായിരുന്നു.

"ഇറാനിയുടെ ശാരീരികപീഢനരാത്രികള്‍...നീറ്റലിന്റെയുംചര്‍ദ്ദിക്കലിന്റെയും വഴുവഴുപ്പുകളുടെയും ഇരുട്ട് മൂടിയ രാത്രികളിലെ നിമിഷങ്ങള്‍ ബാബ പറഞ്ഞ അസംഖ്യംജീവിതാവസ്ഥകളിലൊന്ന് എന്ന് മനസിനെ ശീലിപ്പിച്ചു.മാമയുടെ തലോടലേറ്റ്ആ മടിയില്‍ ചുരുണ്ടുകൂടാന്‍,അല്‍ത്തേസ്എന്ന കുഞ്ഞനിയനുമായി അടിപിടികൂടാന്‍,ബാബയോടൊപ്പംവര്‍ത്തമാനം പറഞ്ഞ് കൈവീശി
നടക്കാന്‍ അല്‍ത്തേബ് തീവ്രമായി ആഗ്രഹിച്ചു ബാബയുടെ തീരുമാനം പോലെ ഒരു മാറ്റം അനിവാര്യമായപ്പോള്‍ കുറേക്കൂടി മികച്ച ഒരുജോലി തേടിപ്പിടിച്ചു.ഉയര്‍ന്നവരുമാനവും ഫ്‌ലാറ്റും ഒക്കെയായി കനത്തഏകാന്തതയില്‍,ലെബനന്‍കാരന്‍ അല്‍ മൂറിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അതുരതരംഗ എന്നശ്രീലങ്കക്കാരനും അമല്‍എന്നവിളിപ്പേരോടെഒരു പൂച്ചക്കുഞ്ഞും അല്‍ത്തേബിന്റെ ജീവിതത്തിലേക്ക് ഒരേ സമയംനടന്നുകയറിയത്.
 
നളിനകാന്തി ഇന്ത്യന്‍തമിഴ് യുവതിയുമായുള്ള പ്രണയത്തിനും ജീവിതത്തിനും അതുരതരംഗയ്ക്ക് എന്നെന്നും തുണയായി അല്‍ത്തേബുണ്ടായിരുന്നു ഇടയ്‌ക്കെപ്പഴോ അല്‍ത്തേബിന്റെ ഹൃദയത്തി
ലേക്ക് സൗഹൃദത്തിന്‍ തിരികൊളുത്തി കടന്നുവന്ന ഫിലിപ്പൈനിയുവതി മാര്‍ഗരറ്റ് അവന്റെഹൃദയത്തിലെ മാലാഖയായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.കുടുംബംപുലര്‍ത്താന്‍
സ്വന്തം ശരീരം വിറ്റു ജീവിച്ച മാര്‍ഗരറ്റ് അല്‍ത്തേബിന് മാലാഖ തന്നെയായിരുന്നു.ഒടുവില്‍ആ മാലാഖനിമിത്തം തന്നെ എല്ലാം നഷ്ടപ്പെട്ട് അല്‍ത്തേബിന് സിറിയയ്ക്ക് മടങ്ങേണ്ടിവന്നത് യാഥാര്‍ത്ഥ്യം.സിറിയ അപ്പോഴേക്കും ആഭ്യന്തരകലാപത്തില്‍പ്പെട്ട് സ്വേച്ഛാധിപത്യത്തിനടിപ്പെട്ട് സൈന്യത്തിന്റെ ക്രൂര പീഢനങ്ങള്‍ക്കടിപ്പെട്ട് തകര്‍ന്ന നിലയിലായിരുന്നു.ബാബയും സ്വന്തം സഹോദരനും (കൂരമായി വധിക്കപ്പെട്ട സ്വന്തം നാട്ടില്‍ അല്‍ത്തേബിന് എന്ത് സംഭവിച്ചിട്ടുണ്ടാവും? പിടഞ്ഞുരുകിത്തീരുന്ന ആപൂച്ച അല്‍ത്തേബ് തന്നെയാവില്ലേ എന്നത് ചോദ്യമായി അവ ശേഷിക്കുന്നു.

പന്ത്രണ്ടുവയസുകാരി നൂറയും സ്വന്തം അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ഫറാനഎന്ന പാവംപെണ്‍ കുട്ടിയുമൊക്കെ പട്ടാളക്കാരുടെ ക്രൂരബലാത്സംഗത്തിനിരയാവുന്ന ഭാഗങ്ങള്‍ ശ്വാസം മുട്ടിയാണ്‌വായിച്ചു തീര്‍ത്തത്.നോവലിന്റെ പല ഭാഗങ്ങളിലുംവെച്ച് പുസ്തകമടച്ച് വെച്ച് പൊട്ടിക്കരഞ്ഞുയുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമാവില്ലെന്ന്അറിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയുംപേരില്‍ മനുഷ്യര്‍ നടത്തുന്ന അനന്തമായ യുദ്ധ പ്രയാണം എത്രകോടി പാവം മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് തകര്‍ത്തുകളയുന്നത്‌നാത്തോര്‍ സ്ട്രീറ്റിലെ അമല്‍ എന്ന ഫ്‌ലാറ്റിലെ ഏകാന്തതയില്‍ കടുംനിറങ്ങളുടെ അതിപ്രസരത്തില്‍ മുങ്ങി തെരുവുകളിലേക്ക് വാ തുറന്നു നില്‍ക്കുന്ന ബാല്‍ക്കണിയിലെ കൈവരികളില്‍ കാലുകളിറക്കി വെച്ച് താഴെ ഒഴുകുന്ന മനുഷ്യ സമുദ്രത്തിലേക്ക് ഉറ്റു നോക്കികൊണ്ട്അല്‍ത്തേബ് വലിച്ചുതള്ളിയ സിഗരറ്റിന്‍ അറ്റത്തെ ജ്വലനവും പുകച്ചുരുളുകളും വായനയ്ക്ക് ശേഷവും അണയാതെ എന്റെ കൂടെയുണ്ട്.

പ്രവാസവും യുദ്ധവും പ്രമേയമായ ഈ നോവലില്‍ മലയാളനാടോ കഥാപാത്രങ്ങളോ ഇല്ല എന്നത് ശ്രദ്ധേയമായ സംഗതിയാണ്.ഇത്പൂര്‍ണ്ണമായും യുദ്ധത്തിന്‍ ദുരന്തത്തില്‍ തകര്‍ന്ന്‌വേര്‍പ്പെട്ടുപോയ സിറിയന്‍ കുടുംബത്തിന്റെ കഥയാണ്.

ഫീസടയക്കാന്‍ കാശില്ലാതെ ക്ലാസുകള്‍ക്ക്‌പോവാന്‍ പറ്റാതെ ലൈബ്രറിപുസ്തകങ്ങള്‍ക്കിടയില്‍ ജീവിച്ചു തീര്‍ത്ത ഒരുപിടി പകലുകള്‍അനില്‍ ദേവസി എന്നഎഴുത്തുകാരന്റെ ഓര്‍മ്മകളിലുണ്ട്.അന്ന് ലൈബ്രറികളില്‍ നിന്ന് വീട്ടില്‍കൊണ്ടുവരുന്ന പുസ്തകങ്ങള്‍ തനിക്ക്മുന്നെവായിച്ച് തീര്‍ത്ത് അടുത്ത പുസ്തകത്തിനായികാത്തിരിക്കുന്ന ഒരു അച്ഛനുണ്ടായിരുന്നുസ്വന്തം പുസ്തകം അച്ഛന്റെ കൈകളിലേക്ക്‌വെച്ചുകൊടുക്കാന്‍ സമയമായപ്പോള്‍ അച്ഛന്‍ഓര്‍മ്മ മാത്രമായി മാറിയത് മറ്റൊരു വിധി.അച്ഛന്റെ ആദ്യശ്യമായ അനുഗ്രഹവും സാമീപ്യവും ആ മകന്റെ വിരല്‍ത്തുമ്പുകളെ സജീവമാക്കിത്തീര്‍ത്തു.അതാവാം യാ ഇലാഹി ടൈംസ് എന്നഅല്‍ത്തേബിന്‍ നൊമ്പരങ്ങള്‍ ഇത്രമേല്‍ ആഴത്തില്‍ വായനക്കാരുടെ നെഞ്ച് തുളച്ച് ചിരപ്രതിഷ്ഠ നേടുന്നത്

ഈ പുസ്തകം ആരുടെയും വായനയില്‍പ്പെടാതെ പോവരുതെ എന്നാഗ്രഹിക്കുന്നുകഥകളെഴുതി തെളിഞ്ഞ് പോയ ഇരുത്തം വന്നഎഴുത്തിന്റെ കെട്ടും മട്ടും ഈ നവ പ്രതിഭയില്‍ഉണ്ട്.വ്യത്യസ്തത കാത്ത് സൂക്ഷിച്ച് മലയാളകഥാസാഹിത്യത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ എഴുത്തുകാരന് കഴിയട്ടെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക