Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഈസ്റ്റ് ഇംഗ്ലണ്ട് റീജണല്‍ കമ്മിറ്റി നിലവില്‍ വന്നു

Published on 11 March, 2019
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഈസ്റ്റ് ഇംഗ്ലണ്ട് റീജണല്‍ കമ്മിറ്റി നിലവില്‍ വന്നു
 
നോര്‍ഫോക്: ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള ഔദ്യോഗിക പ്രവാസി സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളം ഘടകം നോര്‍ഫോക്കില്‍ നിലവില്‍ വന്നു. കഴിഞ്ഞ ദിവസം കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് ജെയ്‌സണ്‍ പന്തപ്ലാക്കല്‍, വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ദേവസിയ, ജനറല്‍ സെക്രട്ടറി ജെസോസ് പാപ്പച്ചന്‍ സ്രാമ്പിക്കല്‍,സെക്രട്ടറി റോയ്‌മോന്‍ മത്തായി, ജോയിന്റ് സെക്രട്ടറി മാനുവല്‍ കെ ജോസ്, ട്രെഷറര്‍ സിറിയക് കടവില്‍ച്ചിറ, കമ്മിറ്റി അംഗങ്ങള്‍ നിഷാന്ത് വിവേകാനന്ദന്‍, സിജി സെബാസ്‌റ്യന്‍,റോബിന്‍ ചെറുവള്ളി,ടോണി പാലക്കാലം,പ്രദീപ് കൊച്ചാപ്പള്ളില്‍, യൂത്ത് കോര്‍ഡിനേറ്ററായി അജേഷ് കെ ജോസിനെയും തിരഞ്ഞെടുത്തു.

അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന സിപിഎം കാപാലിക്കാരുടെ വെട്ടും കുത്തുമേറ്റു കാസര്‍കോഡ് പെരിയയില്‍ അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റെയും നിഷ്ടൂരമായ കൊലപാതകത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ യോഗം തീരുമാനിച്ചു.ഉടന്‍ തന്നെ വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയമുറപ്പിക്കുവാനായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂത്ത് കോര്‍ഡിനേറ്റര്‍ ബിബിന്‍ കുഴുവേലില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക