അഡാര്‍ ലൗ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ പ്രൊമോയിലെ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകപ്രശസ്തയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ഹിറ്റായത്. വന്‍ ഹൈപ്പിലെത്തിയ ചിത്രമാണെങ്കിലും വേണ്ടത്ര വിജയം നേടാനായി ചിത്രത്തിനായില്ല.
ചിത്രം പ്രദര്‍ശനത്തിന് എത്തിയതിനുശേഷം സംവിധായകന് ഒമര്‍ ലുലുവും നടി നൂറില്‍ ഷെറിഫും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. അഡാര്‍ ലവിന്റെ ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന് പറഞ്ഞത്.
ഒരു ചാറ്റ് ഷോയില്‍ പ്രിയ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരഭരിതനാകുകയായിരുന്നു ഒമര്‍. പ്രിയ ആളാകെ മാറിപ്പോയെന്നും പറഞ്ഞ പല കാര്യങ്ങളും അറംപറ്റിയെന്നും ഒമര്‍ പ്രതികരിച്ചു. ഒമറിന്റെയും നൂറിന്റെയും പ്രതികരണങ്ങള്‍ വൈറലാകുന്നതിനിടെയാണ് പ്രിയയുടെ പുതിയ പ്രതികരണം എത്തിയത്. താന്‍ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്നാണ് പ്രിയ പറഞ്ഞത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.
'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്നു മാത്രം. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം ഒട്ടും ദൂരെയല്ല' പ്രിയ കുറിച്ചു. ഒരു അഡാര്‍ ലവിനെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ വാക്കുകള്‍