മമ്മൂട്ടിയെന്ന നടനിലുപരി മമ്മൂട്ടിയെന്ന മനുഷ്യനേയും മലയാളിക്ക് ഏറെ ഇഷ്ടമാണ്. കേവലം നടന്‍ എന്ന നിലയില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ട ആളല്ല മമ്മൂട്ടി എന്ന തുറന്നു പറച്ചിലിന്റെ വിഡിയോയാണ് യൂടൂബില്‍ ഇപ്പോള്‍ വൈറല്‍. 25 വര്‍ഷങ്ങളായി ആരുമറിയാതെ അദ്ദേഹം നടത്തുന്ന പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക വിഷയങ്ങളും വിവരിക്കുകയാണ് മലങ്കര ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പായ മാത്യൂസ് മാര്‍ സേവിയോസ്. വിഡിയോയുടെ അവസാനം മമ്മൂട്ടിയോട് എല്ലാ അവതാരകരും ചോദിച്ചു തളര്‍ന്ന ' ഈ സൗന്ദര്യത്തിന്റേയും ഊര്‍ജത്തിന്റേയും രഹസ്യമെന്ത് ' എന്ന ചോദ്യത്തിനുള്ള ഉത്തരം എന്ന നിലയില്‍ പുരോഹിതന്റെ വാക്കുകള്‍ ശ്രദ്ധനേടുന്നുണ്ട്. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും നിസ്‌കാരം മമ്മൂട്ടി മുടക്കാറില്ല. ആ വിശ്വാസമാണ് മമ്മൂട്ടിയുടെ കരുത്ത് എന്നായിരുന്നു പുരോഹിതന്‍ പറഞ്ഞത്.