Image

തീവണ്ടി (കവിത -ആന്‍സി സാജന്‍)

ആന്‍സി സാജന്‍ Published on 11 March, 2019
തീവണ്ടി (കവിത -ആന്‍സി സാജന്‍)
ഫറോക്ക്‌ കഴിഞ്ഞപ്പോള്‍ തന്നെ
മുകളില്‍ വച്ചിരുന്ന
ബാഗിറക്കി തയാറായി;
കോഴിക്കോട്ടിറങ്ങേണ്ടവര്‍
ചിട്ടയായി ഒരു നേര്‍രേഖയായി...
തീവണ്ടിയുടെ മുരള്‍ച്ചയ്‌ക്കിടയിലൂടെ
നീരസപ്പെട്ട
ഒരു കോപ സ്വരം കേട്ട്‌ നോക്കുമ്പോള്‍
പുറകിലെ രണ്ട്‌ സീറ്റിട്ട നിരയില്‍
ഒരുവന്‍ 
ഭര്‍ത്താവാണ്‌ ...
തല മൂടി കുഞ്ഞു കിളി പോലെ
ചുവന്ന മുഖമൊരിത്തിരി കാട്ടി
ഭാര്യയായ പെണ്ണ്‌
അവര്‍ക്കിടയില്‍
മിണ്ടാതെ
അച്ഛനെ
ഇടയ്‌ക്ക്‌ മാത്രം ചരിഞ്ഞു നോക്കി
അമ്മയെ ചാരി നില്‍ക്കുന്ന
ചെറിയ മകന്‍;
പുരുഷന്റെ ശകാരം
കോഴിക്കോട്ടിറങ്ങേണ്ടവരെല്ലാം
കേള്‍ക്കുന്നുണ്ട്‌...
അയാള്‍ അതൊന്നും
കാണുന്നേയില്ല...
വ്യസനം പൂണ്ട്‌
ആളുകള്‍ കാണാതെയെന്ന്‌ ഭാവിച്ച്‌
ജനല്‍ച്ചില്ലിലൂടെ
പുറത്തേയ്‌ക്ക്‌ നോക്കിയിരിക്കുന്ന
അവളുടെ
കിളി മുഖത്തെ
ചുവന്ന മൂക്ക്‌
വിറയ്‌ക്കുന്നത്‌
ഞാന്‍
പാളി നോക്കി നിന്നു...
ആ കണ്ണുകള്‍
നിറഞ്ഞിരിക്കണം...
ജനാലയതിരിലേക്ക്‌
ചേര്‍ത്ത്‌ വച്ച മുഖത്തിന്റെ
ഇടത്തേക്കണ്ണിലിറ്റു വീണ നിര്‍ത്തുള്ളികള്‍
തല മൂടിയ മഞ്ഞത്തൂണി യുടെ തുമ്പെടുത്ത്‌ 
തുടച്ചിട്ട്‌
നേരെ നോക്കാതെയിരുന്നു
ജാലക വിരിയിലേക്കൂളിയിട്ട്‌
അതിലൂടെയമ്മയെ നോക്കി ചകിതനായ മകന്‍...
അതൊരു ചെറിയ കലഹ രംഗമാകാം.
അല്ലെങ്കില്‍ വളരെ വലുത്‌
ഒരു പക്ഷേ
ഈ യാത്ര തീരുമ്പോഴേയ്‌ക്കും അവര്‍
ഇണങ്ങിയിരിക്കും...
അല്ലെങ്കില്‍
ഇത്‌
അവരുടെ ഒന്നിച്ചുള്ള
അവസാന യാത്രയായിരിക്കും...
എത്രയോ
നീരസങ്ങളെയൊഴിവാക്കി

തുഴഞ്ഞു പോയ
എന്റെ തോണിയുടെ
ഉലച്ചിലുകളോര്‍ത്ത്‌
നടക്കുമ്പോള്‍
പ്ലാററ്‌ ഫോമിലിറങ്ങി നിന്ന്‌
എന്റെ നേര്‍ക്ക്‌
നീട്ടിയ
കൈപ്പടത്തില്‍
കൈ ചേര്‍ത്ത്‌
കോഴിക്കോട്ടിറങ്ങി ഞാന്‍: '
Join WhatsApp News
ജീവിതം വെറും ഒരു നിഴല്‍ 2019-03-11 20:49:22
When i am doing the best i can;
i don't care what you think of me.
i travelled beyond, beyond the Galaxies just because i wanted.
i found the doors of Heaven,
it had no lock, there was no one at the door; it was like a hole in the sand dune. i walked away.
on my way i found the doors of Hell, it was locked from inside.
i knocked but there was no answer but it echoed far & beyond.
Down the meadows below, i saw naked nymphs dancing & singing.
i threw my walking stick & bundle of burdens away
grabbed a bowl of Soma from the bubbling fountains of life.
Life is just a Shadow, a shadow of nothing.
There is no Heaven, There is no hell
But you are a god, a god within you.
a god with heaven and hell within you.
Ya, throw all burdens away. 
create your own heaven
Enjoy your life in its fullness like a Bee.
The morrow, who knows
so be a Bee enjoy the few moments of Life.-andrew
Anthappan 2019-03-11 21:21:32
If Tomorrow Never Comes
Sometimes late at night 
I lie awake and watch her sleeping 
She's lost in peaceful dreams 
So I turn out the lights and lay there in the dark 
And the thought crosses my mind 
If I never wake up in the morning 
Would she ever doubt the way I feel 
About her in my heart
If tomorrow never comes 
Will she know how much I loved her 
Did I try in every way to show her every day 
That she's my only one 
And if my time on earth were through 
And she must face this world without me 
Is the love I gave her in the past 
Gonna be enough to last 
If tomorrow never comes
'Cause I've lost loved ones in my life 
Who never knew how much I loved them 
Now I live with the regret 
That my true feelings for them never were revealed 
So I made a promise to myself 
To say… (posted by Anthappan)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക