സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കും. ആ സമയം ഒട്ടും ദൂരെയുമല്ല', പ്രിയ പറയുന്നു.
എന്നാല്‍ താരം ആരെക്കുറിച്ചാണ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെന്നോ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ട സാഹചര്യമെന്തെന്നോ വ്യക്തമല്ല. അഡാര്‍ ലൗവിലെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയതും സഹതാരങ്ങളില്‍ അതുണ്ടാക്കിയ പ്രശ്നങ്ങളുമെല്ലാം ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് സംഭവങ്ങളില്‍ ഒന്നാകാം പോസ്റ്റില്‍ പ്രിയ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.