Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 36: സാംസി കൊടുമണ്‍)

Published on 10 March, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 36: സാംസി കൊടുമണ്‍)
രാത്രി ഒന്‍പതു മണിക്ക് മോന്റെ ഫോണ്‍.... പതിവില്ലല്ലോ....? “”ഡാഡ്.... ഐയാം ഓകെ... ബട്ട് ഐ ഗോട്ട് അറസ്റ്റഡ്.’’

“”വാ....ട്ട്.....?’’

“”ഡോന്‍ഡ് വറി ഐ വില്‍ എക്‌സ്‌പ്ലെയിന്‍ ലേറ്റര്‍. ഐ വില്‍ ബി ബാക് ഹോം സൂണ്‍....’’ അവന്‍ ഫോണ്‍ വെച്ചു.

ഭൂമിയിലേക്ക് ഉല്‍ക്ക പതിച്ചപോലെ. ഭൂമി പിളര്‍ന്ന് തിളയ്ക്കുന്ന ലാവയില്‍ ഒഴുകി നടക്കുന്നു. വേദനയില്ല. മരണമില്ല. ഭാരമില്ലാത്ത അവസ്ഥ. ഞാന്‍ ഇല്ലാതായി. ഇനി ഒരഗ്നിക്കും എന്നെ ഭക്ഷിക്കാന്‍ കഴിയില്ല.

എന്നും ഭയമായിരുന്നു. അറസ്റ്റ്. കേസ്. ജയില്..... ഇതൊക്കെ മറ്റുള്ളവര്‍ക്കു സംഭവിക്കുമ്പോള്‍ വിശദാംശങ്ങള്‍ വരെ പരദൂഷണമാകുന്നു. എന്തിനാണാവോ...? ഡ്രഗ്‌സ്, ക്ലബ്, അതോ രതി വാണിഭക്കാരി.... മുള്‍മുനയിലാണല്ലോ.... ഏതു പ്രീസന്റ്‌ലാണ്...ആരോടു ചോദിíും. സന്താനങ്ങളെക്കൊണ്ട ് അവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍...  ഫോണ്‍ ഓഫാണ്. പോലീസ് ഒരു കോളേ അനുവദിക്കുള്ളായിരിക്കും. എല്ലാം അനുഭവിക്കാനുള്ള ജീവിതമാണിത്. അഞ്ചു രാത്രികളിലെ ഉറക്കം തികയ്ക്കാനായി സിസിലി കിടക്കയില്‍. വേണ്ട  അവള്‍ അറിയണ്ട .... സമാധാനമായി ഉറങ്ങട്ടെ. പതിനെട്ടു കഴിഞ്ഞവന്‍... അവന്‍ വരട്ടെ. സ്വന്തം ജാമ്യത്തില്‍ ഇറങ്ങട്ടെ.... അല്ലെങ്കില്‍ പോലീസ് വിളിക്കട്ടെ... മനസ്സിനെ ധൈര്യപ്പെടുത്തി. ഇരുന്നിട്ട് ഇരുപ്പുറയ്ക്കുന്നില്ല. ലിവിങ്ങ് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ജനലില്‍ എത്തി നോക്കി. ഓരോ കാറിന്റെയും ഇരമ്പല്‍ ഡ്രൈവേയില്‍ അവസാനിക്കുന്നോ എന്നു കാതോര്‍ത്തു. ഭൂമിയില്‍ മൊത്തം ഇരുട്ടാണ്. ഇരുണ്ട  ഈ പാഴ് ഭൂമി വെള്ളത്താല്‍ നിറഞ്ഞിരിക്കുന്നു. ചുറ്റും വെള്ളമായി ഇനി എങ്ങോട്ട്... അയാള്‍ ജ്വര ബാധിതനെപ്പോലെ വിറയ്ക്കുന്നു.

ഡോര്‍ തുറക്കുന്ന ശബ്ദം. അയാള്‍ സ്വയം നിയന്ത്രിച്ചു. ഒരു വിജയിയെപ്പോലെ അവന്‍ മുന്നില്‍ നിന്ന് ചിരിക്കുന്നു. “”ഡാഡ്......’’ അവന്റെ കണ്ണുകള്‍ നിറഞ്ഞ തന്റെ കണ്ണുകളെ അഭിമുഖീകരിക്കാന്‍ കഴിയാതെ എവിടേക്കോ പാളുന്നു.

“”എന്താ സംഭവിച്ചത്...’’

“”നത്തിങ്ങ്... ഡോന്‍ഡ് വറി... യു നോ.... ഞാന്‍ സെട്രല്‍ സ്കൂളില്‍ ചെന്നപ്പോള്‍ സംതിങ്ങ് ഹാപ്പന്‍ഡ് ദേര്‍..... ഐ ഡിഡിന്റ് നോ..... എന്റെ ഫ്രണ്ട ്‌സ് വാസ് ഇന്‍സൈഡ് വിത്ത് പോലീസ്. സോ ഞാന്‍ ജസ്റ്റ് ആസ്ക്ക് ഹിം വാട്ട് ഹാപ്പന്റ്. ദെന്‍ പോലീസ് പറഞ്ഞു ഐ വാസ് ദെയര്‍ ടു. ദേ അറസ്റ്റ് മി.’’  അവന്‍ ഡാഡിക്കു വേണ്ട ി മംഗ്ലിഷില്‍ കാര്യങ്ങള്‍ തുറന്നു പറയുകയാണ്. അവന്‍ കള്ളം പറയില്ല. അതാണവനോടുള്ള വിശ്വാസം. അയാള്‍ സ്വയം പറഞ്ഞു.

അവന്‍ വയലേഷന്‍ ടിക്കറ്റു കാണിച്ചു. ട്രെസ് പാസിങ്ങ്. സ്കൂള്‍ കോമ്പൗണ്ട ില്‍ അനധികൃതമായി കടന്നു. അതാണു ചാര്‍ജ്ജ്. അവന്റെ കണ്ണുകളില്‍ കുറ്റബോധത്തിന്റെ അലകള്‍.

“”ഐ ആം സോറി ഡാഡി’’ അവന്‍ കരയുന്നു. “”സാരമില്ല. സംഭവിക്കാനുള്ളതൊക്കെ സംഭവിക്കട്ടെ.... നമുക്ക് ലോയറെ കാണാം. ഗോ ടു സ്ലീപ്പ്.’’ അവന്‍ മുകളിലെ റൂമിലേക്കു പോയി.

സിസിലി സംസാരം കേട്ട് പകുതി ഉറക്കത്തില്‍ എഴുന്നേറ്റ് ലിവിങ്ങ് റൂമിലെത്തി ചോദിച്ചു “”എന്തവാ.....’’

ഒന്നും ഇല്ല. അയാള്‍ അവളേയും കൂട്ടി ബെഡ്ഡിലേക്കു പോയി. സാവധാനം അയാള്‍ ഉണ്ട ായതൊക്കെ പറഞ്ഞു. സെന്റര്‍ സ്കൂളില്‍ കുറെ ദിവസങ്ങളായി നടക്കുന്ന ഒരു പ്രശ്‌നത്തിന്റെ നടുവില്‍ അവന്‍ ചെന്നുപെട്ടതാണ്. അവന്‍ പറഞ്ഞ കഥ അയാള്‍ അവളോടു പറഞ്ഞു. ഏതോ നോര്‍ത്തിന്ത്യന്‍ പയ്യന്‍ ആ സ്കൂളിലെ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നു. പോലീസ് അവനെ തിരക്കി വന്നതാണ്. അപ്പോള്‍ അവിടെ കണ്ട വരെയൊക്കെ പിടിച്ചു. മറ്റവന്റെ കൂട്ടുകാരന്‍ എന്ന മുദ്ര. പതിനാലു തികയാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പഞ്ചാബി പയ്യനെതിരെ വേറെ കേസ്. പോലീസ്, പയ്യന്റെ അച്ഛന്‍ ഡോക്ടറെ ഭഗാണ്ഡി’ എന്നു വിളിച്ചു ആക്ഷേപിച്ചതിന്റെ പേരില്‍ അയാള്‍ കോടതിയില്‍ പോകുമെന്ന്. അയാള്‍ കേസുമായി കോടതിയില്‍ പോകുന്നു. നമുക്ക് ഒരു വക്കീലിനെ കാണണം. ഇനി എത്ര വേണം. അവരുടെ സമയത്തിനു പൊന്നിന്റെ വിലയാണ്. പുതിയ പ്രതിസന്ധികളിലേക്ക് നാം കൈ കോര്‍ത്ത് കടക്കയാണ്. അവള്‍ അയാളുടെ കരം ബലമായി പിടിച്ചു. അവള്‍ വിതുമ്പുന്നു. കേസ്, കോടതി അതൊക്കെ പുതുമയാണ്, ഭീതിയാണ്.

ഇവിടുത്തെ നീതി വ്യവസ്ഥ കുറ്റമറ്റതാണോ...? നിരപരാധികള്‍ എത്രയോ അകത്ത്. കഴിഞ്ഞ ദിവസം കണ്ട  വാര്‍ത്ത. മുപ്പതു വര്‍ഷം ചെയ്യാത്ത കുറ്റത്തിനു ജയിലില്‍ കിടന്ന ബ്രയന്‍ നിരപരാധിയാണെന്നു കണ്ടെ ത്തിയിരിക്കുന്നു. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു എന്നതാണു കുറ്റം. നീണ്ട  മുപ്പതുവര്‍ഷം! ഒരു ജന്മം.! പുറത്തു വന്ന ബ്രയന്റെ പകച്ച പടം പത്രത്താളുകളില്‍. അവന്‍ ദൈവത്തിനു നന്ദി പറയുന്നു. ഒരു പാപം തലയില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. പക്ഷേ അവന്‍ കരയുന്നു. ഈ സത്യം ബോദ്ധ്യപ്പെടുത്താന്‍ അവന്റെ അമ്മയപ്പന്മാര്‍ ജീവിച്ചിരുപ്പില്ല. മകന്‍ ഒരു പിഡകന്‍ എന്നു തപിച്ചാണവര്‍ മരിച്ചത്. അവരെ ഇനി എങ്ങനെ ബോധിപ്പിക്കും. അവന്‍ സെമിത്തേരിയിലേക്ക് നടക്കുകയാണ്. മാറിയ ലോകം മുപ്പതു വര്‍ഷം ഇരുട്ടായിരുന്നു. പുതിയ ലോകത്തില്‍ എങ്ങനെ പെരുമാറണം എന്നയാള്‍ക്കറിയില്ല. എല്ലാം വീണ്ടെ ടുക്കാന്‍ സെമിത്തേരിയാണു നല്ലത്. അയാള്‍ പറയുന്നു.

ഗോപികൃഷ്ണനു പറ്റിയതെന്താണ്? നാട്ടില്‍ നിന്നും വന്ന് അധികമാകാത്ത നാട്ടിന്‍പുറത്തിന്റെ നന്മകള്‍ നിറഞ്ഞ ഒരു ഇരുപതുകാരന്‍. റോഡരുകില്‍ നടക്കുമ്പോള്‍ ഉരുണ്ട ു വന്ന ഒരു ടെന്നീസ് ബോള്‍ ഏതോ വിലപിടിപ്പുള്ള വസ്തു എന്നു കരുതി അടുത്തു കണ്ട  വീട്ടില്‍ ഡോര്‍ബെല്ലടിച്ചു ചോദിച്ചു ഇതു നിങ്ങളുടേതാണോ? വീട്ടുകാരി ഒറ്റയ്ക്കു താമസിക്കുന്ന വീട്. അമിത രതിമോഹങ്ങളുള്ള അവര്‍ കഥയുണ്ട ാക്കി. ഗോപീകൃഷ്ണന്‍ അവരെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. ആ സാധു ജയിലിലാണ്. ജയില്‍ അദൃശ്യമായ മാഫിയാ കൈകളിലാണ്. പിടിയില്‍ പെട്ടാല്‍ പിന്നെ ഊരി പോരല്‍ അത്ര എളുപ്പമല്ല. വക്കീലന്മാര്‍ പരസ്പരം സഖ്യത്തിലാണ്. ജയിലുകള്‍ ഗവണ്‍മെന്റ് ഫണ്ട ുകള്‍ കൊണ്ട ു പ്രവര്‍ത്തിക്കുന്ന സൊകാര്യ ഏജന്‍സികളാണു നടത്തുന്നത്. ഇന്‍മേറ്റ്‌സിന്റെ എണ്ണം കുറയാതെ നോക്കേണ്ട ത് നീതി പീഠത്തിന്റെ ചുമതലയാകുമ്പോള്‍.... വരുന്നതുപോലെ വരട്ടെ... അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു.

ആദ്യം കുട്ടികള്‍ ഡയപ്പര്‍ പ്രായം ഒന്നു കഴിഞ്ഞെങ്കില്‍ എന്നു പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ തോന്നുന്നു അവര്‍ എന്നും കുഞ്ഞായിരുന്നാല്‍ മതിയായിരുന്നു എന്ന്. ഒരു കണ്ണ് അവര്‍ക്കൊപ്പം വേണം എന്നേ ഉള്ളായിരുന്നു.

ഇപ്പോള്‍ കാലം മഞ്ഞായി പൊഴിയുകയാണ്. നാല്‍ക്കവലയിലെ ട്രാഫിക് ലൈറ്റില്‍ മഞ്ഞ് തങ്ങി നില്‍ക്കുന്നു. മഞ്ഞില്‍ പുതഞ്ഞ തെരുവിന് ഒരു പ്രത്യേക കാന്തി. ഇടയ്ക്കിടയ്ക്ക് സ്‌നോ ട്രക്കുകള്‍ ശബ്ദമുണ്ട ാക്കി കടന്നുപോകുന്നു. വണ്ട ികള്‍ റോഡില്‍ കുറവ്. ഉള്ളവ സാവധാനത്തില്‍ നിരങ്ങിയും തെന്നിയും നീങ്ങുന്നു. ഇടയ്ക്കിടെ സമയം തെറ്റിവരുന്ന ബസുകള്‍ സ്റ്റോപ്പില്‍ അസ്വസ്ഥരായി നില്‍ക്കുന്ന ജനങ്ങളെയും  എടുത്തു പോകുന്നു. കാലുകള്‍ മരവിച്ചിരിക്കുന്നു. വണ്ട ിയില്‍ അനുവദിക്കപ്പെട്ട മണിക്കൂറില്‍ പത്തു മിനിറ്റെന്ന ഔദാര്യം കഴിഞ്ഞിരിക്കുന്നു. ഈ മഞ്ഞില്‍ വെളിയില്‍ നില്‍ക്കാന്‍ അവര്‍ പറയുമോ...? ഡിസ്പാച്ചറായിട്ട് മാസം ഏഴു കടന്നുപോയിരിക്കുന്നു. കാലം ഏതു പൊത്തിലാണോ ഒളിക്കുന്നത്. അതോ അത് ഇലകളില്‍ വിരിയുകയും കൊഴിയുകയുമാണോ....?

ഇല കൊഴിഞ്ഞ മരങ്ങളുടെ കൊമ്പുകളില്‍ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു. അല്പം ചൂടില്‍ അതുരുകി, നേര്‍ത്ത സ്ഫടിക ദണ്ഡുകളാകുന്നു. ആകാശത്ത് വെണ്‍മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. രണ്ട ടി മഞ്ഞ് വീഴ്ച്ച വരെ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ മൂന്നിഞ്ചില്‍ കൂടുതല്‍. ഉപ്പും മഞ്ഞും കൂടി കുഴഞ്ഞ് ചേറ്റുകണ്ട ം പോലെ റോഡാകെ കുഴഞ്ഞുകിടക്കുന്നു. ഇനി അല്പം കൂടി കഴിഞ്ഞാല്‍, റോഡിലെ യാത്ര പ്രയാസമാകും. വശങ്ങളിലേക്കു തെന്നി നീങ്ങുന്ന വണ്ട ികള്‍ പാര്‍ക്കു ചെയ്തിട്ടിരിക്കുന്ന വണ്ട ികളില്‍ ഇടിച്ചു നില്‍ക്കും. എല്ലാം ഒരു കാഴ്ചക്കാരന്റെ കൗതുകത്തോടെ നോക്കി കണ്ട ു. കണ്‍സോളില്‍ നിന്നും സേഫ് ഡ്രൈവിങ്ങിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നുകൊണ്ട ിരിക്കുന്നു. പെട്ടെന്ന് റേഡിയോ ബീപ് ചെയ്യുന്നു. ഉള്ളൊന്നു കാളി. വല്ല ആക്‌സിഡന്റും. ഈ തണുപ്പത്ത് അഞ്ചു നിമിഷം വെളിയില്‍ നിന്നാല്‍ അസ്ഥികള്‍ മരവിച്ചു പോകും. ഉഷ്ണ മേഖലയില്‍ ജീവിക്കാന്‍ തമ്പുരാന്‍ രൂപകല്പന ചെയ്ത ഈ ശരീരം തണുപ്പിനെ താങ്ങാന്‍ കെല്പില്ലാതെ കേഴുന്നു.

റേഡിയോയുടെ ടാക്ക് ബട്ടന്‍ ചങ്കിടിപ്പോടെ പുഷ് ചെയ്തു “”ജോസ്..... ഹിയര്‍.... കമിന്‍.....’’

“”ഹായ്.... ജോ..... ഇത് കമാന്‍ഡ് സെന്ററില്‍ നിന്നും ജോണ്‍ സ്മിത്ത്. നിനക്ക് ട്രാന്‍സ്ഫര്‍ ശരിയായിരിക്കുന്നു. തിങ്കളാഴ്ച ക്യൂന്‍സില്‍ റിപ്പോര്‍ട്ടു ചെയ്യണം. ഗുഡ് ലക്ക്.’’

മഞ്ഞു പെയ്യുന്ന ഈ സന്ധ്യക്ക് കിട്ടിയ വാര്‍ത്ത നല്ലതായിരുന്നു. രണ്ട ുവര്‍ഷംവരെ കാത്തിരിക്കേണ്ട ി വരും എന്നു കരുതിയിരുന്നു.

(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക