Image

അമ്മയുണ്ണാം അച്ഛനിങ്ങെത്തട്ടെ (പി. സി. മാത്യു)

Published on 10 March, 2019
അമ്മയുണ്ണാം അച്ഛനിങ്ങെത്തട്ടെ (പി. സി. മാത്യു)
മക്കളെ ഓടിവരൂ ഊണ് റെഡിയെന്നമ്മയുറക്കെ വിളിക്കവെ  
മാന്‍ പോലെയോടിയെത്തി ഊണുമേശയിലൊരു സ്ഥാനം ഞാന്‍
പിടിച്ചപ്പോളമ്മവീണ്ടും "കൈകഴുകീട്ടു വരൂ മോനെ വേഗം
പിന്നാമ്പുറത്തിരിക്കുന്നു കിണ്ടിനിറയെ വെള്ളം നീ കണ്ടീലെ."
കിണ്ടി കാലിയാക്കിയടുക്കളയിലോടിക്കിതച്ചെത്തവേ പോയെന്‍ 
കസേരയെന്നെ സദാസമയവും കരയിപ്പിക്കുമൊരു ജേഷ്ഠനാല്‍...  
"അമ്മെ ഇത് കണ്ടോ" സങ്കടമൂറുമൊരു പിഞ്ചുകുഞ്ഞിന്‍ കരച്ചില്‍  
അടക്കാനായമ്മ നല്‍കിഎനിക്കച്ഛനിരിക്കും കസേരയേലൊന്നു.
നന്ദി ചൊല്ലാനെനിക്കറിയാത്ത കാലത്തെന്നമ്മ തന്നാഹാരത്തിന്‍
നല്‍പു ചൊല്ലാം ആഹ്ലാദമോടിന്നുമോര്‍ക്കുന്നിന്നലെത്തെപ്പോല്‍
"അമ്മയുണ്ണുന്നില്ലേ" എന്നെന്‍ ചോദ്യത്തിനനമ്മ "ഞാന്‍ കാത്തിരിക്കാം
അച്ഛനിങ്ങെത്തട്ടെ ചന്തയില്‍നിന്നുമല്‍പം വൈകിയേക്കാം".
മക്കളെ നിങ്ങള്‍ കഴിക്കുമ്പോള്‍ കളിക്കുകയക്ഷരശ്ലോകം പതിവായ്
മലയാളം മറക്കാതിരിക്കാന്‍ തുടങ്ങാം ഞാനാദ്യവരികള്‍ നിങ്ങള്‍ക്കായി.
അപ്പോഴതാ അച്ചന്‍ വന്നു, കൈകഴുകിയൂണിനായുമെത്തി വേഗം
അമ്മയെന്നെ  വാരിയച്ചന്റെ  മടിയിലിരുത്തി വിളമ്പിയച്ചനുമൊപ്പം. 
"അമ്മയുണ്ണുന്നില്ലേ" എന്നെന്‍ ആംഗ്യ ഭാവത്തിനമ്മ വീണ്ടും ചൊന്നു
"അച്ഛനുണ്ടു കഴിയട്ടെ മോന്‍ കഴിക്കുക മേശയില്‍ സ്ഥലം പോരാ".
അച്ഛനോ നിറഞ്ഞ പാത്രത്തില്‍ നേര്‍ പകുതി കഴിച്ചതിന്‍ ബാക്കി
അമ്മക്കായിട്ടു മാത്രം മാറ്റിവെച്ചെഴുന്നേല്‍ക്കവെ തിളങ്ങിയെന്നിളം
കണ്ണുകള്‍ കുതുകത്താലെങ്കിലുമൊരു സംശയമെവിടെയോ ബാക്കി
കിടന്നു പുകഞ്ഞെന്തിനാണമ്മയാച്ചന്റെ ബാക്കി കഴിക്കുന്നെപ്പോഴും ?
തികട്ടി വരുമെന്‍  സംശയം തീര്‍ക്കുവാനാമ്മ ചൊന്നുത്തരമൊരിക്കലായ് 
"തൃപ്തി കിട്ടാനുണ്ണണമമ്മക്കച്ചന്‍ തന്‍ ബാക്കിയൊരു ശേഷിപ്പു പതിവായി.
'അമ്മ ചൊന്നതു സത്യമെന്നറിയാനച്ചന്‍ തന്‍ കൈയ്യാല്‍ വച്ചുരുട്ടി നീട്ടും
അമൃതുപോലിത്തിരി മീനും കൂട്ടി മുഴു ചോറുരുളയേലൊന്നുണ്ണണം.  
സ്‌നേഹത്തിന്‍ മീന്‍ കറി തൈരില്‍ ചാലിച്ചുരുട്ടിയ ചോറുരുള ഉപ്പോടെ
സേവിക്കവെ ലഭിച്ച സ്വാദിന്നുമെന്‍ നാവിന്റെ തുമ്പിലൂറുന്നു മങ്ങാതെ 
'അമ്മ തന്‍ പ്രചോദനം നല്‍കിയ ആത്മശക്തി മറക്കാന്‍ കഴിയുമോ
 അഖിലാണ്ഡത്തിലേതൊരു മാനുജനും പറയൂ സഹജരെ മടിക്കാതെ
'അമ്മ വൃദ്ധയായെങ്കിലും ദീര്‍ഘായുസ്സോടിരിപ്പതാത്മബലം മക്കള്‍ക്ക് 
അജ്ഞനാണതുവാക്കാല്‍ വര്‍ണിപ്പാന്‍ ഭൂവില്‍ ഞാനേതു കോണിലായാലും.
Join WhatsApp News
Mathew Joys 2019-03-12 09:21:47
Beautiful tribute to our good old parents. Best wishes PCM, keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക