Image

ഉത്തേജക മരുന്ന്‌ വിവാദം: ഇന്ത്യന്‍ കോച്ചിനെ പുറത്താക്കി

Published on 05 July, 2011
ഉത്തേജക മരുന്ന്‌ വിവാദം: ഇന്ത്യന്‍ കോച്ചിനെ പുറത്താക്കി
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന്‌ വിവാദത്തില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌ കോച്ച്‌ യുരി ഒഗ്‌ഗ്രോദ്‌നികിനെ പുറത്താക്കി. ഇദ്ദേഹം ഉക്രൈന്‍ സ്വദേശിയാണ്‌. ഇതോടൊപ്പം വിദേശ കോച്ചുമാരെ എല്ലാം മാറ്റുമെന്നും സ്‌പോര്‍ട്‌സ്‌ മന്ത്രി അജയ്‌ മാക്കന്‍ അറിയിച്ചു. ഈയിടെ നടന്ന പരിശോധനയില്‍ 8 അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ കോച്ചുമാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക