Image

മധ്യവയസ്‌കനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച മകളെ കൊലപ്പെടുത്തി

Published on 05 July, 2011
മധ്യവയസ്‌കനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച മകളെ കൊലപ്പെടുത്തി
ചണ്‌ഡിഗര്‍: ഹരിയാനയില്‍ അമ്പതുകാരനായ മധ്യവയസ്‌കനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച മകളെ പിതാവ്‌ കൊലപ്പെടുത്തി. ഹരിയാനയിലെ കൈതാല്‍ ജില്ലയിലെ കാസാന്‍ഗ്രാമത്തിലാണ്‌ സംഭവം. 17കാരിയായ മകളെ പിതാവ്‌ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന്‌ പെണ്‍കുട്ടി വാശിപിടിച്ചതോടെ കോപാകുലനായ മകളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പിതാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക