Image

കേളി യാത്രയയപ്പു നല്‍കി

Published on 07 March, 2019
കേളി യാത്രയയപ്പു നല്‍കി

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വദേശത്തേയ്ക്ക് മടങ്ങുന്ന കേളി അസീസിയ ഏരിയ അല്‍ഫനാര്‍ യൂണിറ്റ് അംഗം രവിചന്ദ്രന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. 

ജോഷി കടലുണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ കമ്മിറ്റി അംഗങ്ങളായ ലജീഷ് നരിക്കോട്, രതീഷ്, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചാക്കോ ഇട്ടി, സനില്‍ കുമാര്‍, പ്രദീപ്, രാജീവ്, ലാലു, സനീഷ്, യൂണിറ്റ് മെമ്പര്‍മാരായ സുജിത്, ജസീര്‍, പ്രമോദ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ലജീഷ് നരിക്കോട് രവിചന്ദ്രന് സമ്മാനിച്ചു. യാത്രയയപ്പിന് രവിചന്ദ്രന്‍ നന്ദി അറിയിച്ചു. ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ യാത്രയയപ്പില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക