Image

കളക്ടര്‍ ബ്രോയുടെ ആര്‍ദ്രകേരളം പദ്ധതിക്ക് കൈതാങ്ങായി ഡബ്ല്യുഎംഎഫ് ഫ്രാന്‍സ്

Published on 07 March, 2019
കളക്ടര്‍ ബ്രോയുടെ ആര്‍ദ്രകേരളം പദ്ധതിക്ക് കൈതാങ്ങായി ഡബ്ല്യുഎംഎഫ് ഫ്രാന്‍സ്

പാരിസ്: കളക്ടര്‍ പ്രശാന്ത് നായര്‍ ഐഎഎസ് തുടങ്ങിവച്ച ആര്‍ദ്രകേരളം പദ്ധതിയില്‍ സഹായവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഫ്രാന്‍സ് പ്രൊവിന്‍സ്. മഹാ പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷപ്പെട്ട 143 കുട്ടികള്‍ക്ക് ഡബ്ല്യുഎംഎഫ് ഫ്രാന്‍സ് സംഘടിപ്പിച്ച തുക സഹായമായി.

ഡബ്ല്യുഎംഎഫ് ഫ്രാന്‍സ് സമാഹരിച്ച 3,26,000 രൂപയാണ് കളക്ടര്‍ ബ്രോയുടെ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ സഹായിച്ചത്. കളക്ടര്‍ പ്രശാന്ത് നായര്‍, ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ക്കും സഹായങ്ങള്‍ നല്‍കി സഹകാരികളായ ഫ്രാന്‍സിലെ മലയാളി സുഹൃത്തുകള്‍ക്കും ഡബ്ല്യുഎംഎഫ് ഫ്രാന്‍സിന്റെ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

പ്രളയ ബാധിതരായ കുടുബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കാന്‍ വേണ്ടി കംപാഷനേറ്റ് കേരളത്തിന്റെ സ്‌കോളര്‍ഷിപ് പദ്ധതിയില്‍ 25000ത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്നു. അതില്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ അയ്യായിരത്തോളം (5000) അപേക്ഷകര്‍ക്ക് വിവിധ സംഘടനകളുടെ സഹായത്തോടെ സ്‌കോളര്‍ഷിപ്പ് തുക നല്‍കുവാന്‍ കഴിഞ്ഞതായി പ്രശാന്ത് നായര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക