Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി

പോള്‍ ഡി. പനയ്ക്കല്‍ Published on 06 March, 2019
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
ന്യൂയോര്‍ക്ക്: ഏപ്രില്‍ 13-ന് നടക്കുന്ന ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫ് ന്യൂയോര്‍ക്ക് - ജെറിക്കോയിലെ കൊട്ടീലിയന്‍ റസ്റ്റോറന്റില്‍ വച്ചു നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് താരാ ഷാജന്‍, എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍ ഡോ. അന്നാ ജോര്‍ജിന് ആദ്യ രജിസ്‌ട്രേഷന്‍ നല്‍കി.

ന്യൂയോര്‍ക്ക് പ്രദേശത്തെ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരുടെ ഔദ്യോഗിക വളര്‍ച്ചയിലൂടെ അമേരിക്കയിലെ നഴ്‌സിംഗ് രംഗത്തും ആരോഗ്യ സംരക്ഷണ രംഗത്തും തനതായ പങ്കുവഹിക്കാനുള്ള ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ഊര്‍ജിതമായ ശ്രമങ്ങളില്‍ താരാ ഷാജന്‍ അഭിമാനം പ്രകടിപ്പിച്ചു.

"ഷാര്‍പ്പന്‍ ദി ബ്രെയ്ന്‍- പാമ്പര്‍ ദി ഹാര്‍ട്ട്' എന്ന തലക്കെട്ടില്‍ ഹൃദയത്തിനേയും, തലച്ചോറിനേയും കേന്ദ്രീകരിച്ച് ക്രമപ്പെടുത്തിയിട്ടുള്ള ഈ കോണ്‍ഫറന്‍സ് ആറര മണിക്കൂര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ക്രെഡിറ്റ് നല്‍കുന്നുണ്ട്. ജെറിക്കോ 440 ജെറിക്കോ ടേണ്‍പൈക്കില്‍ വച്ച് കോണ്‍ഫറന്‍സ് നടക്കും. അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെയും, ഇമെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം.

വിവരങ്ങള്‍ക്ക്: അന്നാ ജോര്‍ജ് (646 732 6143), പോള്‍ ഡി. പനയ്ക്കല്‍ (347 330 0783).


ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക