Image

ദുബായില്‍ യുഎഇ കോപ്പ മീറ്റ് മാര്‍ച്ച് എട്ടിന്

Published on 06 March, 2019
ദുബായില്‍ യുഎഇ കോപ്പ മീറ്റ് മാര്‍ച്ച് എട്ടിന്

ദുബായ്: യുഎഇ കോപ്പ നിവാസികളുടെ കൂട്ടായ്മയും ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 2 വും മാര്‍ച്ച് എട്ടിന് (വെള്ളി) ദുബായ് മാംസറിലെ അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 

യുഎഇ യുടെ എല്ലാ ഭാഗത്തു നിന്നും മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും മീറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നത് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ആവേശം നല്‍കുന്ന ഒന്നാണെന്ന് സംഘടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കോപ്പ മീറ്റ് 2018 നും കോപ്പ പ്രീമിയര്‍ ലീഗ് സീസണ്‍ 1 ഏറെ ജനശ്രദ്ധ നേടിയിരുന്നു. 

യുഎഇ കോപ്പ മീറ്റിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജേഴ്‌സി ടോപ് ഗിയര്‍ മാനേജിംഗ് ഡയറക്ടര്‍ കബീര്‍ ടോപ് ഗിയര്‍ സക്കീര്‍ കോപ്പയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ബി.എസ്. സത്താര്‍, സിദ്ദിഖ് കോപ്പ, ടി.കെ. നൗഷാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക