Image

ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍

Published on 06 March, 2019
ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍

പ്രൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ സംവിധായകന്‍ ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫാദര്‍ നെടുമ്പിള്ളി എന്ന കഥാപാത്രമായാണ് ഫാസില്‍ എത്തുന്നത്.

26 ദിവസങ്ങളായി 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ അതില്‍ 15ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന പ്രധാനകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. ഇതേ കുടുംബത്തില്‍ നിന്നുള്ള വൈദീകനാണ് ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പിള്ളി എന്നാണ് സൂചനകള്‍ നല്‍കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. 'എസ്തപ്പാനെ... ഇനി ഒരു മടക്കമില്ലെങ്കില് ഒന്ന് കുമ്പസരിച്ചിട്ട് മനസ്സ് ശുദ്ധിയാക്കീട്ട് പോ...' എന്ന ചിത്രത്തിന്റെ ടീസറിലെ ഡയലോഗ് വൈറലായിരുന്നു. ഇത് ഫാസിലിന്റെ കഥാപാത്രമാണ് പറയുന്നതെന്നാണ് കരുതുന്നത്. 

ചിത്രത്തില്‍ നായികയാകുന്നത് മഞജു വാരിയര്‍ ആണ്. പ്രതിനായക വേഷത്തില്‍ ബോളീവുഡ് താരം വിവേക് ഒബ്‌റോയും എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി ഫാസില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക