Image

ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ (40 ദിവസത്തെ നോയ്മ്പ് കാലം: സുധീര്‍ പണിക്കവീട്ടില്‍)

Published on 05 March, 2019
ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ (40 ദിവസത്തെ നോയ്മ്പ് കാലം: സുധീര്‍ പണിക്കവീട്ടില്‍)
''മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ നീ മടങ്ങുന്നു" എന്ന ദൈവ വചനങ്ങള്‍ പതുക്കെ ഉരുവിട്ടുകൊണ്ട് പുരോഹിതന്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശ്ചിഹ്നം വരക്കുന്ന ദിവസമാണു ക്ഷാരബുധനാഴ്ച അതു കൊണ്ട് ഇതിനു കുരിശ്ശ്‌വര പെരുന്നാള്‍ എന്നും ചിലയിടങ്ങളില്‍ പറഞ്ഞ്‌വരുന്നുണ്ട്. കാല്‍വരിയിലേക്ക് ശ്രീയേശുദേവന്‍ നടന്നതിന്റെ ഓര്‍മ്മക്കായി കാത്തോലിക്ക വിശ്വാസികള്‍ ഈ ദിവസം ഏഴുപള്ളികള്‍ സന്ദര്‍ശിക്കുന്നു. ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍വരെ നാല്‍പ്പത് ദിവസം വിശ്വാസികള്‍ക്ക് നോയ്മ്പ് കാലമാണു.ന്വാസ്തവത്തില്‍ ഈ ദിവസങ്ങള്‍ കണക്കുകൂട്ടുമ്പോള്‍ നാല്‍പ്പതില്‍  കൂടുതല്‍ കാണുന്നത് ഇടക്ക് വരുന്ന ഞായാറാഴ്ചകളെ ഒഴിവാക്കുന്നത് കൊണ്ടാണു കഴിഞ്ഞവര്‍ഷം കുരുത്തോലപെരുന്നാളിനു ആഹ്ലാദത്തോടെ ഉയര്‍ത്തിപിടിച്ച ഓലകള്‍ കത്തിച്ച ചാരവും ഒലീവ് എണ്ണയും കൂടിചേര്‍ത്ത മിശ്രിതമാണു കുരിശ്ശടയാളം വരക്കാന്‍ ഈ വര്‍ഷം ഉപയോഗിക്കുന്നത്. നമ്മള്‍ പാപികളാണെന്ന തിരിച്ചറിവിന്റെ പ്രതീകമായി ഈ ഭസ്മകുറി നെറ്റിയില്‍ അണിയുന്നു.ന്എ.ഡി. 1000 നു ശേഷമാണു ഈ ആചാരം എല്ലാവര്‍ക്കും ബാധകമായത്. അതിനുമുമ്പ് പൊതുവെ പാപികള്‍ എന്നു കരുതപ്പെട്ടവര്‍ മാത്രമെ ഇത് ആചരിച്ചിരുന്നുള്ളു.

ബൈബിളില്‍ ഈ ആചാരത്തെ കുറിച്ച് പറയുന്നില്ല. എങ്കിലും ബാഹ്യമായി കാണിക്കാനുള്ള ഒരു ചടങ്ങായി ഇതിനെ വിശ്വാസികള്‍ കാണുന്നിക്ലല്ല പശ്ചാത്താപത്തിന്റെ പ്രതീകമായി ദുഃഖവസ്ര്തങ്ങള്‍ ധരിക്കുന്നതും ഭസ്മം പൂശുന്നതും ബൈബിളില്‍ കാണുന്നുണ്ട്. നിനവെ രാജാവ് അദ്ദേഹത്തിന്റെ രാജവസ്ര്തം മാറ്റി റട്ടുധരിച്ച്് വെണ്ണീറില്‍ ഇരുന്നു. മത്തായിയുടെ (11:21) സുവിശേഷത്തിലും റട്ടിലും വെണ്ണീറിലും ഇരുന്ന് മാനസാന്തരപ്പെടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. യെശ്ശയ്യാവിന്റെ സുവിശേഷത്തില്‍ ഇങ്ങനെ കാണുന്നു. 61:3 "സിയോനിലെ ദുഃഖിതന്മാര്‍ക്ക് വെണ്ണീറിനു പകരം അലങ്കാരമാലയും, ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡ മനസ്സിനു (spirit of despair )പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു.''പ്രാര്‍ഥന, ധ്യാനം, ഉപവാസം, പാവങ്ങള്‍ക്ക് ദാനം എന്നീ  അനുഷ്ഠാനങ്ങളിലൂടെ വരാന്‍പോകുന്ന നല്ല ദിവസങ്ങള്‍ക്കായുള്ള തയ്യാറെടുപ്പാണീ ''കടമുള്ള" ദിവസങ്ങള്‍. ദൈവത്തില്‍ നിന്നും എന്തെങ്കിലും പ്രത്യേകിച്ച് അനുഗ്രഹം കിട്ടുമെന്ന ധാരണയില്‍ ഇതു ചെയ്യേണ്ടതില്ല. എന്നാല്‍ ആത്മീയഉണര്‍വ്വും, പ്രത്യാശയോടുള്ള ജീവിതവീക്ഷണവും പരീക്ഷണങ്ങളില്‍ പതറാതെനില്‍ക്കാനുള്ള ദ്രുഢതയും , ധൈര്യവും ഇതു പ്രദാനം ചെയ്യുന്നു,

എന്തുകൊണ്ടാണു നാല്‍പ്പത് ദിവസങ്ങള്‍? നാല്‍പ്പത് ദിവസങ്ങളെക്കുറിച്ചുള്ള പ്രസ്താവം ബൈബിളില്‍ പലയിടത്തും  കാണാമെന്നുള്ളതാണു്. യേശുവിന്റെ ഉപവാസകാലം നാല്‍പ്പത് ദിവസമാണു. സിനായി പര്‍വ്വതത്തില്‍ ദൈവത്തോടൊപ്പം മോശ  ചിലവഴിച്ചത് 40 ദിവസങ്ങളാണു. അതേപോലെ ഏലിയ പ്രവാചകന്‍ ഹോരെബ് പര്‍വ്വതത്തിലൂടെ 40 ദിവസം നടന്നു.ന് അവിടെവച്ച് അദ്ദേഹം ദൈവത്തിന്റെ അത്ഭുത പ്രവ്രുത്തികള്‍ കണ്ടു. ഭൂമി കുലുങ്ങുന്നത്, ശക്തിയായി കാറ്റുവീശുന്നത് , തീജ്വാലകളുണ്ടാകുന്നത്. ഏലിയാവു ജൂതന്മാരുടെ ഇടയില്‍ വീരതയുടെ പ്രതീകമാണു. അഹബ് രാജവിന്റെ ഫൊണീഷ്യകാരിയായ ഭാര്യ ''ബാല്‍" എന്ന വ്യാജദൈവത്തെ ഇസ്രായേല്‍ രാജ്യത്തേക്ക് കൊണ്ട്‌വന്നപ്പോള്‍ ഏലിയവു രാജവിനോടു പറഞ്ഞു എന്റെ അറിവു കൂടാതെ അവിടെ മഞ്ഞും  മഴയും ഉണ്ടാകില്ലെന്നു. പെസഹ വ്യാഴാഴ്ച ജൂതന്മാര്‍ന്ഒരു പ്രത്യേക കോപ്പയില്‍ വീഞ്ഞ്‌നിറച്ച് സെഡര്‍ മേശക്കരികില്‍ വയ്ക്കുന്നു. അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ മക്കള്‍ മോചിപ്പിക്കപ്പെട്ട കഥ പറയുന്ന ചടങ്ങു നടക്കുമ്പോള്‍ എല്ലാവരും ഏണീറ്റുനിന്നു് ഏലിയാവിനെ സ്വാഗതം ചെയ്യുന്നു. ഏലിയവ് അത്തരം ചടങ്ങുകളില്‍ അദ്രുശ്യനായിവന്നു വീഞ്ഞ്കുടിക്കുമെന്ന് ജൂതമതസ്ഥര്‍ വിശ്വസിക്കുന്നു.

നോഹയുടെ കാലത്ത് പ്രളയകഥയില്‍ ദൈവം 40 രാവും 40 പകലും മഴപെയ്യിച്ചു എന്നു കാണുന്നു. 40 കൊല്ലം ജൂതജനത വാഗ്ദത്തഭൂമിയന്വേഷിച്ച്  മണലാര്യണ്യങ്ങളില്‍ വഴിയറിയാതെ അലഞ്ഞ്‌നടന്നു. നാല്‍പ്പത് ദിവസത്തിനുള്ളില്‍ നിനെവനഗരം നാമാവശേഷമാകുമെന്ന പ്രവചനവുമായ് യോന എന്ന പ്രവചകന്‍ അവിടെപോയി. 40 മണിക്കൂര്‍ ദൈവപുത്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനു മുമ്പ് കല്ലറയില്‍ കഴിച്ചുകൂട്ടി. (വെള്ളിയാഴ്ച വൈകുന്നേരം  തൊട്ടു ഞയാറാഴ്ച രാവിലെ വരെ മൂന്നു ദിവസം എന്നു പറയാമെങ്കിലും അത് 40 മണിക്കൂറായിരുന്നത്രെ.)

ഈ നോയ്മ്പ് കാലത്തെ ഒരു അദ്ധ്യാത്മിക പുതുക്കിപണിയല്‍ ആയി കരുതണം. സ്വാര്‍ത്ഥതയും ഭൗതികസുഖങ്ങളോടുള്ള ആശയും മൂലം ദൈവീകവിളക്കിന്റെ പ്രകാശം ജീവിതത്തില്‍ കെട്ട്‌പോകുമ്പോള്‍ അതിനെ കൂടുതല്‍ തെളിയിക്കാന്‍, കെട്ടുപോകാതിരിക്കാനുള്ള ശ്രമമാക്കിമാറ്റാന്‍ മനുഷ്യമനസ്സുകള്‍ തയ്യാറെടുക്കണം. ഒരു മുസ്‌ലിം ചൊല്ലുണ്ടു. പ്രാര്‍ഥന നമ്മളെ ദൈവത്തിന്റെയടുത്തേക്ക് പകുതിവഴി വരെ എത്തിക്കുന്നു. ഉപവാസം അവന്റെ കൊട്ടാരവാതില്‍ക്കല്‍ വരെ കൊണ്ടെത്തിക്കുന്നു.ന്പാവങ്ങള്‍ക്കുള്ള ദാനം നിര്‍വ്വഹിക്കുമ്പോള്‍ അവന്റെ കൊട്ടാരത്തില്‍ പ്രവേശനം ലഭിക്കുന്നു.

സിദ്ധാര്‍ഥ ഗൗതമ മുപ്പത്തിയാറാമത്തെ വയസ്സില്‍ 49 ദിവസം ബോധഗയമരത്തിന്റെ ചുവട്ടില്‍ ഉപവാസം അനുഷ്ഠിച്ചു. അവിടെവച്ച് അദ്ദേഹം ബുദ്ധനായി. അറിവിന്റെ ലോകത്തിലേക്ക് അദ്ദേഹം ഉണര്‍ന്നു. വികാരത്തിന്റെ തീകെടുത്തി അറിവിന്റെ പ്രകാശം പരത്തുന്നു ഉപവാസങ്ങള്‍.  വിശ്രമവും ഉപവാസവും ഏത്  മരുന്നിനേക്കാളും മെച്ചപ്പെട്ടതാണെന്നു ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉപനിഷുത്തുക്കളില്‍ പറയുന്നു - ഭസ്മം ധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രത്തെപ്പറ്റി. നമ്മുടെ ജീവിതം പരിപോഷിപ്പിക്കുകയും അതില്‍ സുഗന്ധം പകരുകയും ചെയ്യുന്ന മുക്കണ്ണനെ (ശിവനെ) നമ്മള്‍ ആരാധിക്കുന്നു. ദുഃഖത്തിന്റെ ബന്ധനങ്ങളില്‍ നിന്നും അദ്ദേഹം നമ്മെ വിമുക്തനാക്കട്ടെ. പഴുത്ത വെള്ളരിക്ക അതിന്റെഞെട്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന പോലെ നമ്മുടെ മരണവും ഈശ്വരന്‍ അനായാസമാക്കട്ടെ. ദിവ്യ ഭസ്മം എന്നു ഹിന്ദുയിസത്തില്‍ അറിയപ്പെടുന്നു, വിഭൂതിയെന്നും. പൂജ കര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന ഹോമാഗ്നി അടങ്ങുമ്പോള്‍ കിട്ടുന്നതാണു് ഭസ്മം. ഹോമഗ്നിയില്‍ ആഗ്രഹങ്ങളെ ഭസ്മമാക്കിയത്തിനു പ്രതീകമായാണു് ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്. കത്തികരിഞ്ഞ് ഭസ്മമാകുന്നതെല്ലാം പവിത്രമാകണമെന്നില്ല. തിന്മയും പൈശാചികമായ ചിന്തകളും മനസ്സില്‍ നിന്നും നീക്കം ചെയ്യുമ്പോള്‍ ഒരാള്‍ക്ക് ശാന്തി കൈവരുന്നു. (അസൂയ, ദുരാഗ്രഹം, കാമം, ക്രോധം, മോഹം) ഇവയെ അതിജീവിച്ചില്ലെങ്കില്‍  ഒരാള്‍ക്ക് ജീവിതത്തില്‍ തീര്‍ച്ചയായും ദുഃഖങ്ങള്‍ ഉണ്ടാകും. ഭസ്മത്തിന്റെ പ്രത്യേകത അതിനെ  വീണ്ടും ഭസ്മമാക്കാന്‍ കഴിയില്ലെന്നതാണു. ഭസ്മത്തെ എത്രനേരം തീയ്യിലിട്ടാലും  അത് ഭസ്മമായി തന്നെ അവശേഷിക്കുന്നു. ഭസ്മം എന്ന വാക്ക് നശിപ്പിക്കുക, സ്മരണം എന്നര്‍ത്ഥം വരുന്ന  രണ്ട് സംസ്ക്രുത വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ കൂടി ചേര്‍ന്നുണ്ടായതാണു.  അതിനാല്‍ ഭസ്മം എന്നതിന്റെ അര്‍ഥം നമ്മുടെ പാപങ്ങള്‍ നശിപ്പിക്കുകയും ഈശ്വരനെ ഓര്‍മ്മിക്കുകയും ചെയ്യുക എന്നാണു. ഭസ്മധാരണം തിന്മയെ നശിപ്പിക്കുന്നതിന്റെ പ്രാധാന്യത്തേയും ഈശ്വരനെ ഓര്‍ക്കുന്നതിന്റേയും പ്രതീകമാണു. ഈശവാസ്യ ഉപനിഷത്തില്‍  പറയുന്നു.

വായുരനിലമമ്രുതം
അഥേഃ ഭസ്മാന്തം ശരീരം
ഓം ക്രതോസ്മര ക്രുതം സ്മര
ക്രതോസ്മര ക്രുതംസ്മര

(പ്രാണവായു നിത്യമായ പ്രപഞ്ച വായുവില്‍ ലയിക്ലുകഴിഞ്ഞു. ഈ ശരീരം ഭസ്മമായി അവസാനിച്ചു. ഇനി  മരിച്ചുപോയ ഈ വ്യക്തി ചെയ്ത കര്‍മ്മങ്ങളെ ഓര്‍ക്കുക)

ഉപവാസത്തെ കുറിച്ച് എല്ലാമതങ്ങളും പറയുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ റംസാന്‍ ഒരു മാസകാലം നീണ്ടുനില്‍ക്കുന്ന ഉപവാസ വ്രുതാനുഷ്ഠാനമാണു. ഹിന്ദുക്കളില്‍ ശിവഭക്തര്‍  തിങ്കളാഴ്ച ദിവസവും വിഷ്ണുഭക്തര്‍ വ്യാഴാഴ്ച ദിവസവും വ്രുതമനുഷ്ഠിക്കുന്നു. കൂടാതെ പ്രദോഷം, ഏകാദശി, തുടങ്ങിയ ദിവസങ്ങളിലും ഉപവാസം അനുഷ്ഠിക്കുന്നവരുണ്ട്.

ഭസ്മലേപനം ഒരു പ്രതീകമാണു്. ഒരു ഓര്‍മ്മക്കുറിപ്പാണു്. മനുഷ്യന്റെ അഹന്തയും, അജ്ഞതയും മാറ്റാന്‍ ഇത്തരം അനുഷ്ഠാനങ്ങള്‍ സഹായിക്കുന്നു. തന്നെയുമല്ല ഇത്തരം സമാനചിന്താഗതിയും ആചാരങ്ങളും മറ്റുമതത്തിലും ഉണ്ടെന്ന അറിവ് മതസ്പര്‍ദ്ധ  കുറക്കുന്നു.

നോയ്മ്പ് കാലത്തിന്റെ പുണ്യം ഏറ്റുവാങ്ങുന്ന എല്ലാ വിശ്വാസികളും മതത്തിന്റെ ബന്ധനത്തില്‍ കുടുങ്ങാതെ ''വസുധൈവ കുടുമ്പകം" എന്ന വിശാലചിന്തയോടെ ജീവിതത്തെ സമീപിക്കുമ്പോള്‍ നമുക്ക്ചുറ്റും ശാന്തിയും സമാധാനവും കൈവരുന്നു. പ്രത്യാശയുടെ പൂക്കള്‍ വിടര്‍ത്തികൊണ്ട് പ്രക്രുതിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു ശിശിരത്തിനുശേഷം വസന്തമുണ്ടെന്ന്. എല്ലാ വായനക്കാര്‍ക്കും നന്മയും അനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട് മുന്‍കൂര്‍,.. ഈസ്റ്റര്‍ ആശംസകള്‍

Join WhatsApp News
Vayanakkaran 2019-03-05 22:14:00
സുധീർ സാറിന്റെ ലേഖനം നന്നായിരിക്കുന്നു. പ്രധാന മതങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടു നോമ്പിന്റെ പശ്ചാത്തലത്തെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും ലേഖകൻ വിശദീകരിച്ചിരിക്കുന്നത് അഭിനന്ദനീയം തന്നെ. ആഴമേറിയ അറിവുള്ള ഒരാൾക്കുമാത്രമേ ഇങ്ങനെ കൃത്യമായി എഴുതാൻ സാധിക്കൂ. അഭിനന്ദനങ്ങൾ.
Saji Karimpannoor John 2019-03-05 22:46:49
മനസിന്റെ നന്മയാണ് എഴുത്തിൽ പ്രതിഫലിക്കുന്നത് ...അഭിനന്ദങ്ങൾ
P R Girish Nair 2019-03-06 03:55:56
Very informative article Sir. Congratulations....
ഒരിക്കലും നന്നാവാത്തവര്‍ 2019-03-06 05:14:43
മിക്കവാറും എല്ലാ മതങ്ങളിലും മനുഷര്‍ നന്നാവാന്‍ ഉള്ള നടപടികള്‍ ഉണ്ട്. പക്ഷേ മനുഷര്‍ നന്നാവില്ല എന്ന് മാത്രം -andrew
Easow Mathew 2019-03-06 10:07:06
വളരെയേറെ അറിവ് പകരുന്ന ഒരു ലേഖനം! ജാതിമത ചിന്തകള്‍ക്കതീതമായ ഒരു മനസ്സിന്റെ ഉടമയായ ശ്രി സുധീര്‍ പണിക്കവീട്ടിലിനു അഭിനന്ദനങള്‍! Dr. E.M. Poomottil
Mathew v zacharia, New Yorker 2019-03-06 10:11:31
LENT: Thank you Sudir for Lent information. 40 days by Catholic Christians and 50 days for Eastern Apostolic Churches, including Mar Thoma Church Christians. Period of prayer, fasting, self reflection, repentance, alms giving and charity. My prayer for all who observe and do these things to be sustained and blessed  Mathew V. Zacharia, New Yorker.
Anthappan 2019-03-06 15:58:55
Fasting (Matthew 6:16-18)
 "And when you fast, do not look gloomy like the hypocrites, for they disfigure their faces that their fasting may be seen by others. Truly, I say to you, they have received their reward.   But when you fast, anoint your head and wash your face,   that your fasting may not be seen by others but by your Father who is in secret. And your Father who sees in secret will reward you."

Christians claim that they are followers of Jesus but fail to follow him because their religion doesn't want to follow him.  If people follow Jesus then it will be the end of the religion.  The true fasting as per Jesus is anointing the head and washing the face and fasting in secret.  The fasting religion practicing is fake,  as Matthew says, and hypocritical. 

All regions in this respect are fake and hypocritical

"Leave this chanting and singing and telling of beads! Whom do you worship in this lonely dark corner of a temple with doors all shut? Open your eyes and see your God is not before you.

God is where the tiller is tilling the hard ground and where the path breaker is breaking stones. God is with them in sun and in shower, and His garment is covered with dust. Put off your holy mantle and even like him come down on the dusty soil!" (Rabindranath Tagore)
Worst Hypocrites 2019-03-06 16:25:06
Christians are the worst Hypocrites among other religions. They showoff during lent times and go back to their original character on the eve of the last day onwards. Priests sodomize children in the altar itself. Women, Nuns, little girls- all get raped by priests. JW & Evangelicals are the worst among the worst.
If you are a true Christian- you must be a good person; 24 hrs a day, 365 1/4 days of the year. There is no holiday  from Holyness- andrew
Neurologist 2019-03-07 11:55:19
Neuroscience, with Brain scans like MRI on Nun s have advanced ,
Unlike Atheism , into new scientific basis for human faith in a God .
Neurotheology , have you heard or read dear Atheist ?

Sudhir Panikkaveetil 2019-03-07 13:04:30
മാർക്കോസുള്ള 
ആൻഡ്രൂസ് അന്തപ്പൻ തുടങ്ങി എല്ലാ ബി ജെ പി പ്രൊപോഗാണ്ടക്കാരും ഇറങ്ങിയിട്ടുണ്ട്. യേശു ജീവിച്ചിരുന്നതിനു തെളിവില്ല എന്നും പറഞ്ഞു വേറെ കുറെപേരും. ഉപദേശിമാർക്കും വ്യാജ പേരിൽ എഴുതുന്ന പുരോഹിതർക്കും പണിയായല്ലോ കർത്താവേ.

ശ്രീ ആൻഡ്രുസ് അഞ്ചോളം പുസ്തകങ്ങൾ 
എഴുതിയിട്ടുണ്ട്, അതിലൊന്നും അദ്ദേഹം ദൈവമില്ലെന്നു 
പറയുന്നില്ലല്ലോ. അന്ധവിശ്വാസങ്ങളെയല്ലേ 
അദ്ദേഹം ചോദ്യം ചെയ്യുന്നത്. വിശ്വാസം 
അതല്ലേ എല്ലാം എന്നും പറഞ്ഞു ചോദ്യങ്ങളെ 
അവഗണിക്കുന്നത് മനുഷ്യ സഹജം. 

Anthappan 2019-03-07 08:36:51
If Jesus had raised dead people then it would have been the application of CPR- (Cardiopulmonary resuscitation).  Religion is the stories of fabrication and there are millions of morons to spread that around.  The Atthi story doesn't add up.   
മാർക്കോസുള്ള 2019-03-07 10:26:17
ആൻഡ്രൂസ് അന്തപ്പൻ തുടങ്ങി എല്ലാ ബി ജെ പി പ്രൊപോഗാണ്ടക്കാരും ഇറങ്ങിയിട്ടുണ്ട്. യേശു ജീവിച്ചിരുന്നതിനു തെളിവില്ല എന്നും പറഞ്ഞു വേറെ കുറെപേരും. ഉപദേശിമാർക്കും വ്യാജ പേരിൽ എഴുതുന്ന പുരോഹിതർക്കും പണിയായല്ലോ കർത്താവേ.
Tom abraham 2019-03-07 10:44:58
Emalayalee may also educate Atheist celebrities on God s spot articles
By Nigel Barber P.HD ! 
അത്തിയെ ശപിച്ച യേശു? 2019-03-07 06:22:41

The parable of the Fig Tree.

According to Luke the barren Fig Tree is a Parable; a story with a moral lesson. But see below how Mark & Mathew changed to history. This is a classical example how the entire bible was fabricated. Remember, it is the same Jesus who multiplied 5 loaf & fish to feed thousands. Same story we can see twice in Mark.

Luke 13:6-9 New Revised Standard Version (NRSV)The Parable of the Barren Fig Tree: Then he told this parable: “A man had a fig tree planted in his vineyard; and he came looking for fruit on it and found none. So he said to the gardener, ‘See here! For three years I have come looking for fruit on this fig tree, and still I find none. Cut it down! Why should it be wasting the soil?’ He replied, ‘Sir, let it alone for one more year, until I dig around it and put manure on it. If it bears fruit next year, well and good; but if not, you can cut it down.’”

Matthew 21:18-32 New Revised Standard Version (NRSV) Jesus Curses the Fig Tree: 18 In the morning, when he returned to the city, he was hungry. 19 And seeing a fig tree by the side of the road, he went to it and found nothing at all on it but leaves. Then he said to it, “May no fruit ever come from you again!” And the fig tree withered at once. 20 When the disciples saw it, they were amazed, saying, “How did the fig tree wither at once?” 21 Jesus answered them, “Truly I tell you, if you have faith and do not doubt, not only will you do what has been done to the fig tree, but even if you say to this mountain, ‘Be lifted up and thrown into the sea,’ it will be done. 22 Whatever you ask for in prayer with faith, you will receive.”

Mark 11:12-13:37 New Revised Standard Version (NRSV) Jesus Curses the Fig Tree:12 On the following day, when they came from Bethany, he was hungry. 13 Seeing in the distance a fig tree in leaf, he went to see whether perhaps he would find anything on it. When he came to it, he found nothing but leaves, for it was not the season for figs. 14 He said to it, “May no one ever eat fruit from you again.” And his disciples heard it.

  The bible from the beginning to the end is these type of fabrication, creative imagination. That is why we can see repeated stories of creation of humans, flood, Moses striking the rock twice and the trend is continued in New Testament too. A culture, belief, civilization & ethics based on this book of lies & lies need a re-examination. -andrew

Anthappan 2019-03-07 13:49:23
In fact the atheists are the followers of Jesus. They don't have religion and race.  Jesus never established Christianity and he always crossed the barriers of class system and interacted with Samaritans      The Jews who  crucified Christ for his ideology are crucified by Christians because it is hard for them to follow him. The only people who can follow Jesus and  practice what he preached  are atheists and I salute them for their courage and truthfulness. isn't wonderful to know that they can even love their enemies?  It doesn't mean atheists believe that Jesus is god.  He was a human being top to bottom just like you and me  
Anthappan 2019-03-07 17:36:41
We all need a savior-Watch American God
When Shadow Moon is released from prison, he enters a world he does not understand and meets the mysterious Mr. Wednesday. Left adrift by the recent death of his wife, Shadow is hired as Mr. Wednesday's assistant/bodyguard. He finds himself in a hidden world where magic is real, where the Old Gods fear irrelevance and the growing power of the New Gods, including Technology and Media. In a grand plan to combat the threat, Mr. Wednesday attempts to unite the Old Gods to defend their existence and rebuild the influence that they have lost, leaving Shadow struggling to accept this new world and his place in it. 
spirit 2019-03-07 19:02:13
Anthappan in spirit or talking tongues?
Be careful 2019-03-07 22:12:07
Anthappan and Andrew are God busters. Matthulla, Markosull, lukosulla and all type of ullas be worried about them. Their sharp to tongues can do damage . Be careful  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക