Image

കല കുവൈറ്റ് 'ബാലകലാമേള2019' ഏപ്രില്‍ 12 ന്

Published on 05 March, 2019
കല കുവൈറ്റ് 'ബാലകലാമേള2019' ഏപ്രില്‍ 12 ന്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്‌സ് അസിയേഷന്‍, കല കുവൈറ്റ് വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന കുട്ടികളുടെ കലോത്സവമായ ബാലകലാമേള ഏപ്രില്‍ 12 ന് (വെള്ളി) ഹസാവി യുണൈറ്റഡ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. 

കുവൈത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ പത്തോളം സ്‌റ്റേജുകളിലായി അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട് തുടങ്ങിയ സ്‌റ്റേജിനങ്ങള്‍ക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി കഥ പറയല്‍ മത്സരവും പ്രച്ഛന്ന വേഷ മത്സരവും ബാലകലാമേള2019 ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് എവര്‍ റോളിംഗ് ട്രോഫിയും കലാതിലകം, കലാപ്രതിഭ എന്നിവ നേടുന്നവര്‍ക്ക് സ്വര്‍ണ്ണ മെഡലുകളും സമ്മാനിക്കും. 

മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തൈമണ്ണിലിന്റെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ംംം.സമഹമസൗംമശ.േരീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

വിവരങ്ങള്‍ക്ക്: 66284396, 94933192, 94041755,66071003.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക