Image

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി സാരഥി കുവൈത്ത്

Published on 05 March, 2019
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി സാരഥി കുവൈത്ത്

കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് കേരളത്തിലെ പ്രളയബാധിതര്‍ക്കായി സമാഹരിച്ച തുകയുടെ നാലാംഘട്ട വിതരണം നടന്നു. സാരഥി ട്രസ്റ്റ് ആസ്ഥാനമന്ദിരത്തില്‍ ധനമന്ത്രി തോമസ് ഐസക് ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

എസ് സിഎഫ് ഇ ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, ഡയറക്ടര്‍ കേണല്‍ വിജയന്‍, സാരഥി ട്രസ്റ്റ് ബോര്‍ഡ് അംഗം ബിജു ഗംഗാധരന്‍, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രിയേഷ് കുമാര്‍, പഞ്ചായത്തംഗം റെജികുമാര്‍, സ്‌പോര്‍ട്ടസ് കൗണ്‍സില്‍ മെംബര്‍ കെ.കെ. പ്രതാപന്‍, സാരഥി മുന്‍ പ്രസിഡന്റുമാരായ വിദ്യാനന്ദബാബു, എം.ജി. രമേശ്, മുന്‍ ഹവല്ലി യൂണിറ്റ് സെക്രട്ടറി കെ.കെ. മോഹനന്‍, അബുഹലീഫ യൂണിറ്റ് കണ്‍വീനര്‍ കെ. രാജന്‍, അബാസിയ വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ബെര്‍ളി ഷിലു, മുന്‍ അംഗമായ വിജയന്‍, എസ് സിഎഫ്ഇ സെക്രട്ടറി വിനീത് വിജയന്‍ എന്നിവര്‍ സംസാരിച്ചു. 

ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും രണ്ടും മൂന്നും ഘട്ടങ്ങളിലായി കുവൈത്തില്‍ പ്രവാസികളായവര്‍ക്ക് സാമ്പത്തിക സഹായ വിതരണം നടത്തുകയുമാണ് ചെയ്തത്. ആകെ 50 ലക്ഷത്തില്‍പരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗങ്ങളില്‍നിന്ന് സമാഹരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക